എ.പി മനോജ് കുമാർ അനുസ്മരണവും സ്കോളർഷിപ്പ് വിതരണവും നടത്തി
കണ്ണൂർ : കണ്ണൂർ എസ്എൻ കോളജ് 1979-84 കൊമേഴ്സ് ബാച്ച് വിദ്യാർഥികളുടെ കൂട്ടായ്മയായ കൊമേഴ്സ് ബാച്ച് മേറ്റസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ പതിനൊന്നാമത് എ.പി. മനോജ് കുമാർ അനുസ്മരണം നടത്തി.
കോളജ് സെമിനാർ ഹാളിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ജയശ്രീ ഉദ്ഘാടനം ചെയ്തു. കൊമേഴ്സ് വിഭാഗം മേധാവി പ്രഫ. ഡോ. പി.ആർ. രജിത അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയും കണ്ണൂർ യൂണിവേഴ്സിറ്റി ഫാക്കൽറ്റി മെന്പറുമായി ഡോ. എൻ. സാജൻ, ഫോറം കൺവീനറും ചാർട്ടേഡ് അക്കൗണ്ടന്‍റുമായ ടി.കെ. രജീഷ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ഫോറം പ്രസിഡന്‍റ് പി.കെ. സുധീപ്, ട്രഷറർ ടി.ടി. സജിത്ത്, സ്മിതലേഖ, മനോജ് കുമാറിന്‍റെ സഹോദരൻ എ.പി. അനൂപ്കുമാർ എന്നിവർ പ്രസംഗിച്ചു. പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ സ്കോളർഷിപ്പുകളും വിതരണം ചെയ്തു.
കെ.ടി. ആര്യശ്രീ, കെ.പി. ശിൽപ എന്നിവരാണ് ഇത്തവണ സ്കോളർഷിപ്പുകൾക്ക് അർഹരായത്. സ്കോളർഷിപ്പുകളുടെ വിതരണം ഡോ. ജയശ്രീ നിർവഹിച്ചു. മനോജ് കുമാറിന്‍റെ സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, അധ്യാപകർ മറ്റു വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.