സമഗ്ര മേഖലകൾക്കും ഊന്നൽ നല്കി ആന്തൂർ നഗരസഭ ബജറ്റ്

google news
anthur budget

ധർമ്മശാല : ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ,പൊതുമരാമത്ത് മേഖലകളിലെ വികസന പ്രവർത്തനങ്ങൾക്ക്  പ്രാധാന്യം നല്കി ആന്തൂർ നഗരസഭ ബജറ്റ്.ഹാപ്പിനസ് പാർക്കിൽ കളി യുപകരണങ്ങളും കളിയുഞ്ഞാലും കോഫീ ഷോപ്പും, സെൽഫി കോർണർ മറ്റും സജ്ജമാക്കുന്നതിനും ആന്തൂർ നഗര സഭയുടെ തനതായ ഉൽപ്പന്നം എന്ന നിലയിൽ പറശിനി നെയ്പായസം  ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി 'പറശിനി നെയ് പായസ 'ത്തിനും 10 ലക്ഷം രൂപ വീതം  വകയിരുത്തി.


 വനിതകഫ്റ്റീരിയക്കു വേണ്ടി 5 ലക്ഷം,വനിത ഫിറ്റ്നസ് സെൻ്ററിന് ഉപകരണങ്ങൾ വാങ്ങുന്നതിന് 34 ലക്ഷം രൂപനഗരസഭയിലെ മുഴുവൻ വീടുകളിലും സോക്ക് പിറ്റ് സ്ഥാപിക്കുന്നതിന് 5 ലക്ഷം രൂപ,ലൈഫ് പാർപ്പിട പദ്ധതിക്ക് 35 ലക്ഷം രൂപ ഭവന റിപ്പയറിന് 30 ലക്ഷം രൂപയും നീക്കി വെച്ചു. എൻ ആർ എച്ച് എം ഹോമിയോ, ആയുർവേദ ആശുപത്രികൾക്ക് മരുന്ന് വാങ്ങാൻ 10 ലക്ഷം രൂപപത്താമുദയം സമ്പൂർണ്ണ സെക്കണ്ടറി വിദ്യാഭ്യാസത്തിന് 1 ലക്ഷം രൂപ കദളീവനം വഴകൃഷി പദ്ധതിക്ക്1 ലക്ഷം രൂപപുഷ്പ ഗ്രാമം പദ്ധതിക്ക് 1 ലക്ഷം രൂപ പ്രാഥമിക ജീവൻ രക്ഷാ പരിശീലനത്തിന് 1 ലക്ഷം രൂപതൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രഥമ ശുശ്രൂഷ കിറ്റിന് 1 ലക്ഷം രൂപ വനിതകൾക്ക്മെൻസ്ട്രുവൽ കപ്പിന് 1 ലക്ഷം രൂപയും വകയിരുത്തി. റിംഗ് കമ്പോസ്റ്റിന് 15 ലക്ഷം രൂപ.

ഹരിതകർന്നു സേനാംഗങ്ങൾക്ക് സുരക്ഷ ഉപകരണങ്ങൾക്ക് 15 ലക്ഷം രൂപബക്കളം അർബൻ പി എച്ച് സി,  മൊറാഴ ഫിഷറീസ് എഫ് എച്ച് സി മെയിൻ്റനസിന് 40 ലക്ഷം രൂപ,മോറാഴ ഹയർ സെക്കണ്ടറി സ്കുളിന് കമ്പ്യൂട്ടർ വാങ്ങുന്നതിന് 30 ലക്ഷം രൂപ.മൊറാഴ ഗവ: യു പി സ്ക്കുൾ,മൊറാഴ ഹൈസ്കുൾ നവീകരണത്തിന് 60 ലക്ഷം രൂപ,അംഗൻവാടിക്ക് വാട്ടർ പ്യൂരിഫയറിനും കുടിവെള്ള കണക്ഷനും 10 ലക്ഷം രൂപ നീക്കിവെച്ചു .വയോമിത്രം പദ്ധതിക്ക് 15 ലക്ഷം രൂപഅമൃത് കുടിവെള്ള പദ്ധതിക്ക് 44 ലക്ഷം രൂപജി ഐ എസ് മാപ്പിംഗിന് 15 ലക്ഷം രൂപ,സമഗ്ര നെൽകൃഷിക്ക് - കന്നിക്കൊയ്ത്ത് - വികസനത്തിന് 35 ലക്ഷം രൂപസമഗ്ര തെങ്ങ് കൃഷി വികസനത്തിന് 10 ലക്ഷം രൂപസമ പച്ചക്കറി കൃഷി വികസനത്തിന് 8.5 ലക്ഷം രൂപമുട്ടക്കോഴി വിതരണത്തിന് 1.95 ലക്ഷം രൂപ.


കറവപശുവിതരണത്തിന് 6 ലക്ഷം രൂപക്ഷീര കർഷകർക്ക് പാലിന് സബ്ബ് സിഡി 3.8 ലക്ഷം രൂപപെണ്ണാട് വിതരണത്തിന് 2 ലക്ഷം രൂപ
കറവ പശുക്കൾക്ക് കാലി തീറ്റ വിതരണത്തിന് 23.92 ലക്ഷം രൂപചാണകം ശേഖരിച്ച് ക്ഷീര സംഘങ്ങൾ വഴി ജൈവ പൊടിവള വിതരണത്തിന് 10 ലക്ഷം രൂപകാലിതൊഴുത്ത് നവീകരണത്തിന് 2 ലക്ഷം രൂപ വകയിരുത്തി.പറശിനി -മൊറാഴ എഫ് എച്ച് സി കൾക്ക് മരുന്ന് വാങ്ങാനു 16 ലക്ഷം രൂപ റിജക്ട് വേയ്സ്റ്റ് ഡിസ്പോസിന് 5 ലക്ഷം രൂപ.ഡബിൾ ചേമ്പർ ഇൻസിനേറ്ററിന് 40 ലക്ഷം രൂപ പറശിനി മoപ്പുര എസ് ടി പി സ്ഥാപിക്കാൻ 40 ലക്ഷം രൂപ.

അമ്മയും കുഞ്ഞും അശുപത്രിയിൽ എസ് ടി വി നിർമ്മാണത്തിന് 10 ലക്ഷം രൂപഅയ്യങ്കാളി നഗര തൊഴിലറുപ്പ് പദ്ധതിക്ക് 1 കോടി രൂപ ,പറശിനി ബസ്സ് സ്റ്റാൻറ് നവീകരണത്തിന് 10 ലക്ഷം രൂപ പട്ടികജാതി വിദ്യാർത്ഥികൾക്ക് മെറിറ്റോറിയസ് സ്കോളർഷിപ്പിന് 12 ലക്ഷം രൂപഅംഗൻവാടി - ഹൈടെക് അംഗൻവാടിയാക്കാൻ 10 ലക്ഷം രൂപവാണിയങ്കര അംബേദ്കർ കോളനിയുടെ സമഗ്ര വികസനത്തിന് 50 ലക്ഷം രൂപറോഡ് മെയിൻ്റനൻസിനായി 2.70 കോടി രൂപയും നീക്കി വെച്ചു. 

58, 94, 20, 210 രൂപ വരവും43, O1,70, O68 രൂപ ചെലവും15, 92,50, 142 രൂപ നീക്കിയിരിപ്പുമുള്ള മതിപ്പ് ബജറ്റ് നഗരസഭ വൈസ് ചെയർപേഴ്സൺ വി സതീദേവിയാണ് അവതരിപ്പിച്ചത്.ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ കെ വി പ്രേമരാജൻ മാസ്റ്റർ, എം ആമിന ടീച്ചർ, പി കെ മുഹമ്മദ് കുഞ്ഞി, ഓമനമുരളീധരൻ, കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ, കൗൺസിലർമാരായ പി കെ മുജീബ് റഹമാൻ, ടി കെ വി നാരായണൻ, സി പി മുഹാസ് , ഇ അഞ്ജന എന്നിവർ സംസാരിച്ചു.നഗരസഭ സെക്രട്ടരി പി എൻ അനീഷ് സ്വാഗതം പറഞ്ഞു.

Tags