ആന്തൂർ നഗരസഭ പുഷ്പഗ്രാമം പദ്ധതി: ചെണ്ടുമല്ലി ചെടി നടീൽ ഉൽസവം ഉൽഘാടനം ചെയ്തു

google news
pushpa gramam

ധർമ്മശാല: ആന്തൂർ നഗരസഭയുടെ പുഷ്പഗ്രാമം പദ്ധതിയുടെ ഭാഗമായി കുഞ്ഞരയാൽ വാടി രവി സ്മാരക വായനശാല നടത്തുന്ന ചെണ്ടുമല്ലി കൃഷിയുടെ ചെടി നടീൽ ഉൽസവം സി.എച്ച്.നഗറിലെ പരേതനായ ടി.സി.ഗോപാലന്റെ കൃഷിയിടത്തിൽ ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ വി.സതീദേവി അധ്യക്ഷയായി.

chendumalli krishi

വികസന സ്ഥിരംസമിതി ചെയർമാൻ കെ.വി.പ്രേമരാജൻ മാസ്റ്റർ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.ആമിന ടീച്ചർ, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ.പി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, വാർഡ് കൗൺസിലർ പി.കെ.മുജീബ് റഹ്മാൻ, കൃഷി അസിസ്റ്റൻറ് സജിത്ത്, കുടുംബശ്രീ എ.ഡി.എസ് ചെയർപേഴ്സൺ വാടി പത്മിനി, വാർഡ് വികസന സമിതി കൺവീനർ പി.സി.വൽസരാജ്, വി.വി.ബിജു, അക്ഷയ്, വാടി ബിജു എന്നിവർ സംസാരിച്ചു.

krishi anthoor

ആന്തൂർ കൃഷി ഓഫീസർ രാമകൃഷ്ണൻ മാവില സ്വാഗതവും വായനശാല സെക്രട്ടറി പി.വിജയൻ നന്ദിയും പറഞ്ഞു. ഓണത്തിന് വിളവെടുക്കാൻ പാകത്തിലാണ് ചെടികൾ നട്ടത്.

Tags