കണ്ണൂരിൽ അംഗൻവാടിയിലെ പാചകപ്പുരയിൽ വൻ തീപിടിത്തം
Updated: Aug 30, 2024, 15:51 IST
കണ്ണൂർ:പെരിങ്ങോത്ത് അംഗൻവാടിയിലെ പാചകപുരയിൽ ഗ്യാസ് ചോർന്നതിനെ തുടർന്ന് വൻതീപിടുത്തം.കമ്പല്ലൂർ പെരളത്തെ അംഗൻവാടിയിലാണ് തീപിടുത്തമുണ്ടായത്.
തുടർന്ന് പെരിങ്ങോം ഫയർസ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് ഫയർമേൻ രാജേഷും ഡിഫൻസ് അംഗം വിജേഷും തക്ക സമയത്ത് സ്ഥലത്തെത്തി തീ അണച്ചതിനാൽ വൻ ദുരന്ത മൊഴിവാഴി. കുട്ടികൾക്കുള്ള ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കായതിനെ തുടർന്ന് റെഗുലേറ്ററിൽ നിന്ന് തീപടർന്ന് ഗ്യാസ്സ് സ്റ്റൗവും മറ്റും കത്തി നശിക്കുകയായിരുന്നു.