ഉത്സവത്തിനൊരുങ്ങി അണ്ടലൂര്‍; കാവിൽ അടിയറയെത്തി

google news
Andalur Kavu Temple

 തലശേരി: ചരിത്രപ്രസിദ്ധമായ അണ്ടലൂര്‍ക്കാവ് തിറ മഹോത്സവം ഫെബ്രുവരി 14 മുതല്‍ 20വരെ നടക്കും.ആണ്ടുതിറയുത്സവ ത്തിന്റെ കേളികൊട്ടായി തിങ്കളാഴ്ച രാത്രി അണ്ടലൂര്‍ കാവില്‍ അടിയറയെത്തി. മകര മാസം 15ന് അടിയറ വരവോടെയാണ് ഉത്സവത്തിനായി കാവുണരുന്നത്. 

ദേവനുള്ള കാഴ്ചദ്രവ്യങ്ങളുമായി അണ്ടലൂര്‍ കിഴക്കും ഭാഗത്തുനിന്നും കിഴക്കെ പാലയാട് അംബേദ്കര്‍ കോളനിയില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വര്‍ണശബളമായ അടിയറ ഘോഷയാത്രയെത്തിയത്. തിറയുത്സവത്തിന് തുടക്കംകുറിക്കുന്ന പ്രധാന ചടങ്ങാണിത്. ഫെബ്രുവരി 14 ന് തേങ്ങ താക്കല്‍ ചടങ്ങോടെ ഉത്സവത്തിന്റെ പ്രധാനച്ചടങ്ങു കള്‍ ആരംഭിക്കും.

Tags