കനത്ത മഴയിൽ തലശേരി നഗരത്തിൽ പഴയ കെട്ടിടം നിലംപൊത്തി
തലശ്ശേരി: തലശ്ശേരി നഗരത്തിൽ കനത്ത മഴയിൽ പഴയ കെട്ടിടം നിലം പൊത്തി. തലശേരി പഴയ ബസ് സ്റ്റാൻഡിന് സമീപമാണി കെട്ടിടം തകർന്നു വീണത്. കാലപ്പഴക്കം ചെന്ന പഴയ കെ ആർ ബിസ്‌കറ്റ് കമ്പനി കെട്ടിടമാണ് തകർന്നത്.
സമീപത്തുണ്ടായവർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായികച്ചവടത്തിന് ഏറ്റവും അനുയോജ്യവും നല്ല കാഴ്ചയുമുള്ള കെട്ടിടമായിരുന്നു ഇത്. കാലപ്പഴക്കം ഏറെയുള്ള കെട്ടിടം നിയമവ്യവഹാര കുരുക്കിലാണ് ഇപ്പോൾ ഇതു കാരണം അറ്റകുറ്റപണികൾ നടക്കാതെ വിള്ളലുകൾ രൂപപ്പെട്ട് ഷട്ടർ തുരുമ്പെടുത്ത് ദ്രവിച്ച നിലയിലായിരുന്നു ഏറെക്കാലമായി കെട്ടിടം.
തലശേരി നഗരസഭയിൽ അപകട ഭീഷണി ഉയർത്തുന്ന പഴയ കെട്ടിടങ്ങൾ ഒട്ടേറെയുണ്ടെന്ന് പ്രദേശ വാസികൾ പറഞ്ഞു. ഒരു ദുരന്തത്തിന് കാത്തു നിൽക്കാതെ ഇതൊക്കെ പൊളിച്ചു മാറ്റാൻ സത്വര നടപടികൾ നഗരസഭ സ്വീകരിക്കണമെന്ന് വ്യാപാരികളും, യാത്രക്കാരും ആവശ്യപ്പെട്ടു.