കണ്ണൂരിൽ ജാക്ക് സ്യൂയിങ് മെഷിനുകളുടെ പ്രദർശന മേള നടത്തും
കണ്ണൂർ: ഉത്രം സ്യൂയിങ് സിസ്റ്റംസ് ആൻഡ് ജാക്കി സ്യൂയിങ് മെഷിൻ കമ്പിനി ലിമിറ്റഡ് എന്നിവ സംയുക്തമായി ഇവൻഡ് ആൻഡ് യൂസർ കോൺഫറൻസും സ്വകാര്യ പ്രദർശനവും നടത്തുന്നു. 30 ന് രാവിലെ 10 മണി മുതൽ വൈകിട്ട് ആറു മണി വരെ ഹോട്ടൽ ബ്ളൂ നൈലിൽ പ്രദർശന മേള നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ ഏറ്റവും വിശ്വാസ്യതയാർന്ന സ്യൂയിങ്ങ് മെഷീൻ വിതരണക്കാരായ ഉത്രം സ്യൂയിങ് സിസ്റ്റം വ്യാവസായിക സ്യൂയിങ് മെഷീനുകളുടെ ലോകത്തിലെ മുൻനിര ബ്രാൻസായ ജാക്ക് സ്യുയിങ് മെഷീൻ കമ്പിനി ലിമിറ്റഡും ചേർന്ന് നടത്തുന്ന പ്രദർശനത്തിൽ വ്യവസായ സംരഭകർക്ക് പങ്കെടുത്ത് സംശയ നിവാരണം നടത്താം.
പ്രദർശനത്തിൻ്റെ ഭാഗമായി ജാക്കിൻ്റെ ഏറ്റവും ആധുനിക ഓവർ ലോക്ക് മെഷീനായ ജാക്ക് സി സെവൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൻ അലൻ സുരേഷ്, സന്തോഷ് കുമാർ, ഇപി മഹീൻ, വി.എം രാഹുൽ എന്നിവർ പങ്കെടുത്തു.