ചിറക്കലിൽ വയോധികന് അയൽവാസികളുടെ മർദ്ദനമേറ്റു

police
police

കണ്ണൂർ: ചിറക്കൽ പൂരപ്പറമ്പിലെ പുളിയങ്കോട് ഹൗസിൽ പി.കെ അജിത്ത് കുമാറിനെ (65) അയൽവാസികൾ മർദ്ദിച്ചുവെന്ന പരാതിയിൽ വളപട്ടണം പൊലിസ് കേസെടുത്തു. സന്തോഷ് രാജേഷ്, സുനിൽകുമാർ, സുമ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

ഇന്നലെ പകൽ രണ്ടിന് ഡിജിറ്റൽ സർവ്വേയ്ക്കു വന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചു കൊണ്ടിരിക്കെ സർവ്വേ തടസപ്പെടുത്തുകയാണെന്ന് തെറ്റിദ്ധരിച്ചാണ് മർദ്ദിച്ചതെന്ന് അജിത്ത് കുമാർ പൊലിസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

Tags