തൊണ്ടന്നൂർ കൈരളി ക്ലബ്ബ് - വണ്ണാത്തി പൊയിൽ റോഡിൻ്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണം; അമ്മാനപ്പാറ വാർഡ് കോൺഗ്രസ് സമ്മേളനം ആവശ്യപ്പെട്ടു
പരിയാരം: കാൽനടയാത്ര പോലും ദുസ്സഹനമായ തൊണ്ടന്നൂർ കൈരളി ക്ലബ് -വണ്ണാത്തി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അമ്മാനപ്പാറ വാർഡ് കോൺഗ്രസ് സമ്മേളനം ആവശ്യപ്പെട്ടു. ഡിസിസി സെക്രട്ടറി ഇ.ടി.രാജീവൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് പി വി രാമചന്ദ്രൻ ബ്ലോക്ക് സെക്രട്ടറിമാരായ ടി. സൗമിനി ,ഇ ടി ഹരീഷ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ദൃശ്യാ ദിനേശൻ ,പി നാരായണൻ, എ വി അജയകുമാർ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി പി നാരായണൻ (പ്രസിഡൻറ്) എം ഹരിദാസൻ , ദീപ അജയകുമാർ (വൈ പ്രസിഡൻറ്)രതീഷ് ബാബു അമ്മാനപ്പാറ ,പി വി രവീന്ദ്രൻ, ഇ.പി. ജോസ് (ജനറൽ സെക്രട്ടറി), ജോസഫ് മാനുവൽ ( ട്രഷർ ) എന്നിവരെ തിരഞ്ഞെടുത്തു.