പി.ജയരാജനെ ഒതുക്കിയതിനെതിരെ സി.പി.എം ബ്രാഞ്ച് സമ്മേളനത്തിൽ അതിരൂക്ഷ വിമർശനവുമായി അമ്പാടിമുക്ക് സഖാക്കൾ

pj
pj

കണ്ണൂർ : മുൻകണ്ണൂർ ജില്ലാ സെക്രട്ടറി  പി. ജയരാജനെ ഒതുക്കിയതിനെതിരെ സി.പി.എം ചെട്ടിപ്പീടിക ബ്രാഞ്ച് സമ്മേനത്തിൽ അണികളുടെ അതിരൂക്ഷവിമർശനം. അമ്പാടിമുക്ക് സഖാക്കൾ ഉൾപ്പെട്ടതാണ് ചെട്ടിപിടിക ബ്രാഞ്ച്.

 അമ്പാടിമുക്കിൽ ചൊവ്വാഴ്ച്ച രാവിലെ സി പി.എം. കണ്ണൂർ ഏരിയാ കമ്മിറ്റിയംഗം എ.സുരേന്ദ്രനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. 18 മെംപർമാരിൽ 14 പേർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. പാർട്ടി കണ്ണൂർ ജില്ലാസെക്രട്ടറിയായിരിക്കെ പി.ജയരാജനെ വടകരയിൽ മത്സരിപ്പിച്ച് തോൽപ്പിച്ച് ഒതുക്കിയെന്നാണ് അമ്പാടിമുക്ക് സഖാക്കൾ സമ്മേളനത്തിൽ വിമർശിച്ചത്. അന്ന് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു മത്സരിച്ച മറ്റു രണ്ടു ജില്ലാ സെക്രട്ടറിമാർക്കും തിരികെ സ്ഥാനം കൊടുത്തപ്പോൾ എന്തേ പി.ജയരാജന് മാത്രം സ്ഥാനം കൊടുക്കാതിരുന്നതെന്നും അമ്പാടിമുക്ക് സഖാക്കൾ ചോദിച്ചു.

cpm1

എം.വി ജയരാജൻ കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടപ്പോൾ എങ്ങനെ വീണ്ടും ജില്ലാ സെക്രട്ടറിയായെന്ന ചോദ്യത്തിന് മുൻപിൽ മേൽ കമ്മിറ്റി പ്രതിനിധികൾ വിയർത്തു. സി.ഐ ടി യു നേതാവ് കെ.പി സഹദേവൻ മത്സരിച്ചപ്പോൾ കിട്ടിയ വോട്ടു പോലും കണ്ണൂർ മണ്ഡലത്തിൽ നിന്നും എം.വി ജയരാജന് ലഭിക്കാത്തതിൻ്റെ കാരണം വിശദികരിക്കണമെന്നും ഇവർ ആവശ്യപെട്ടു.

mv jayarajan

പി.ശശിയും എ.ഡി.ജി.പിയും തമ്മിലുള്ള അവിഹിത ബന്ധവും മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലിയും പലരും സമ്മേളന ചർച്ചയ്ക്കിടെ വിമർശിച്ചു. എന്നാൽ പി.ജയരാജൻ വിഷയത്തിൽ പാർട്ടി അംഗങ്ങൾ കൊട്ടിക്കയറിയെങ്കിലും കൃത്യമായ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു മേൽകമ്മിറ്റി പ്രതിനിധികൾ. രാത്രി ഏറെ വൈകിയാണ് സമ്മേളനം അവസാനിച്ചത്.

Tags