33 വർഷങ്ങൾക്ക് ശേഷം ആട്ടവും പാട്ടുമായി മയ്യിൽ ഗവൺമെൻറ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടി
Sep 23, 2024, 08:55 IST
കണ്ണൂർ : മയ്യിൽ 33 വർഷങ്ങൾക്ക് ശേഷം മയ്യിൽ ഗവൺമെൻറ് ഹൈസ്കൂളിലെ 90 - 91 ബാച്ചിൽ പെട്ട വിദ്യാർത്ഥികൾ സ്നേഹതീരം സൗഹൃദ കൂട്ടായ്മയുടെ ഭാഗമായി മയ്യിൽ സാറ്റ് കോസ് ഓഡിറ്റോറിയത്തിൽ ഒത്തുകൂടി.
സ്നേഹ സംഗമം പ്രസാദ് കെ യുടെ അധ്യക്ഷയിൽ സിനിമ സീരിയൽ താരവും ഫോക് ലോക് അക്കാദമി അവാർഡ് ജേതാവുമായ നാദംമുരളി ഉദ്ഘാടനം ചെയ്തു. വിവിധ കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.
വിജയികൾക്കുള്ള സമ്മാനം മയ്യിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത നൽകി. സ അഷ്റഫ് മലപ്പട്ടം സ്വാഗതം പറഞ്ഞു. സിദ്ദിക്ക് കയരളം കുക്കുസന്തോഷ് ശ്രീനിവാസൻ രാജൻ ഭാവദാസൻ സിന്ധു കെ കെ ശ്രീകല ബിന്ദു ബീന പി പി നിഷ തുടങ്ങിയവർ സംസാരിച്ചു.