അലൂമിനിയം ഫാബ്രിക്കേഷൻ സൗജന്യ പരിശീലനം
Jul 18, 2024, 14:22 IST
കണ്ണൂർ: ജില്ലയിൽ തളിപ്പറമ്പിൽ പ്രവർത്തിച്ചു വരുന്ന സൗജന്യ സ്വയം തൊഴിൽ പരിശീലന സ്ഥാപനമായ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൻ ജൂലൈ 19 ന് ആരംഭിക്കുന്ന ഒരു മാസത്തെ സൗജന്യ അലൂമിനിയം ഫാബ്രിക്കേഷൻ പരിശീലന പരിപാടിയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രാക്ടിക്കൽ അധിഷ്ഠിത പരിശീലനത്തിലേക്ക് 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ 9747439611/ 8590324046 എന്ന നമ്പറിൽ ബന്ധപ്പെടുക.