അൽമഖർ സ്ഥാപനങ്ങളുടെ മുപ്പത്തിയഞ്ചാം വാർഷികവും കന്‍സുല്‍ ഉലമ ആറാം ആണ്ട് അനുസ്മരണവും ആഗസ്ത് 24, 25 ന് നടക്കും

nadukani
nadukani

കണ്ണൂർ : അൽമഖർ സ്ഥാപനങ്ങളുടെ മുപ്പത്തിയഞ്ചാം വാർഷികവും, ശിൽപിയായ കൻസുൽ ഉലമ ചിത്താരി കെ പി ഹംസ ഉസ്താദിന്റെ ആറാമത് ആണ്ടനുസ്മരണവും ആഗസ്ത് 24,  25 തിയ്യതികളിൽ നാടുകാണി ദാറുൽ അമാനിൽ നടക്കും.

സമ്മേളനത്തിൻറെ ഭാഗമായി 24ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ തളിപ്പറമ്പ് കപ്പാലത്ത് നിന്നും തുടങ്ങുന്ന ഘോഷയാത്ര നാടുകാണി ദാറുൽ അമാൻ അൽമഖർ കാമ്പസിൽ സമാപിക്കും. തുടർന്ന് കൻസുൽ ഉലമാ ചിത്താരി ഉസ്താദിൻറെ മഖ്ബറ സിയാറത്തോടെ സ്വാഗത സംഘം ചെയർമാൻ സയ്യിദ് സഅദുദ്ധീൻ തങ്ങൾ വളപട്ടണം പതാക ഉയർത്തുന്നതോടെ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന്  തുടക്കമാകും.

nadukani


 
 വൈകീട്ട്  അഞ്ച് മണിക്ക് ഉദ്ഘാടന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട് കെ എസ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.
കർണാടക മന്ത്രി സമീർഖാൻ, വിജിൻ എം എൽ എ എന്നിവർ മുഖ്യാതിഥികളായി സംബന്ധിക്കും.

 രാത്രി 7-30 ന് നടക്കുന്ന ആത്മീയ സംഗമത്തിൽ ഡോ .മുഹമ്മദ് ഫാറൂഖ് നഈമി പ്രഭാഷണം നടത്തും. ആത്മീയ വേദിക്ക്  അബ്ദുറഹ്‌മാൻ ശഹീർ തങ്ങൾ അൽബുഖാരി പൊസോട്ട് നേതൃത്വം നൽകും. 25ന് രാവിലെ  10 മണിക്ക്  പ്രാസ്ഥാനിക സമ്മേളനം എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും.  തുറാബ് തങ്ങൾ സുലൈമാൻ സഖാഫി മാളിയേക്കൽ വിഷയമവതരിപ്പിച്ച് സംസാരിക്കും.
അമാനീസ് സംഗമം കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും.

 രാവിലെ 11 മണിക്ക് നടക്കുന്ന പ്രവാസി സംഗമം മുസ്ഥഫ ദാരിമി കടാങ്കോട് ഉദ്ഘാടനം ചെയ്യും.  ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന .
ദേശീയോദ്ഗ്രഥന സംഗമം  മുൻ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. എൻ അലി അബ്ദുല്ല മുഖ്യ പ്രഭാഷണം നടത്തും.  ടി എൻ പ്രതാപൻ , കാസിം ഇരിക്കൂർ, അഡ്വ അബദുൽ കരീം ചേലേരി എന്നിവർ സംസാരിക്കും.

ഉച്ചക്ക് 2 മണിക്ക്  സനദ് ദാനം. വൈകീട്ട് 5 മണിക്ക്  മുപ്പത്തിയഞ്ചാം വാർഷിക പരിപാടികൾക്ക്  പരിസമാപ്തി കുറിച്ച് നടക്കുന്ന സമ്മേളനം അലി ബാഫഖി തങ്ങളുടെ  പ്രാർത്ഥനയോടെ തുടക്കം കുറിക്കും.
കെ പി അബൂബക്ർ മുസ്‌ലിയാർ സ്വാഗതം പറയും. സയ്യിദ് സുഹൈൽ തങ്ങൾ അധ്യക്ഷത വഹിക്കും.

സനദ് ദാനവും, മുഖ്യപ്രഭാഷണവും ഇന്ത്യൻ ഗ്രാന്റ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്ർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.  കർണ്ണാടക നിയമ സഭ സ്പീക്കർ യു ടി ഖാദർ ചടങ്ങിൽ വിശിഷ്ടാതിഥിയാകും.

 ഇബ്രാഹീം ഖലീൽ ബുഖാരി തങ്ങൾ, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, ഡോ അബ്ദുൽ ഹകീം അസ്ഹരി, ഫിർദൗസ് സഖാഫി കടവത്തൂർ, സി എം ഇബ്രാഹീം കർണ്ണാടക  തുടങ്ങി പ്രമുഖർ സംബന്ധിക്കും.

നാടുകാണിയിൽ നടന്ന സമ്മേളനത്തിൽ സുഹൈൽ തങ്ങൾ, കെ പി അബൂബക്ർ മുസ്‌ലിയാർ, അബ്ദുൽ ജബ്ബാർ ഹാജി,
കെ അബ്ദുറഷീദ് നരിക്കോട്, ആർ പി ഹുസൈൻ ഇരിക്കൂർ, ബി എ അലി മൊഗ്രാൽ എന്നിവർ പങ്കെടുത്തു.

 

Tags