ആള്‍ കേരള മാര്‍ബിള്‍സ് ആന്‍ഡ് ടൈല്‍സ് വര്‍ക്കേഴ്‌സ് അസോ. ജില്ലാസമ്മേളനം കണ്ണൂരില്‍

google news
ssss

 
കണ്ണൂര്‍: ആള്‍ കേരള മാര്‍ബിള്‍സ് ആന്‍ഡ്  ടൈല്‍സ് വര്‍ക്കേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം മെയ് 19ന് കണ്ണൂര്‍ പാര്‍ക്കിന്‍സ്  ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍  പ്രസ്‌ക്ലബില്‍  വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സംസ്ഥാന പ്രസിഡണ്ട് എം. എന്‍ സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ്  ബാബു പുന്നാട് അധ്യക്ഷനാകും.ഇതര സംസ്ഥാന തൊഴിലാളികളുടെ കടന്ന് കയറ്റു കാരണം തദ്ദേശിയരായ തൊഴിലാളികള്‍ക്ക് ജോലി കുറയുന്നുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികള്‍ ചെറിയ കൂലി വാങ്ങുന്നതാണ് ഒരു കാരണം. എന്നാല്‍ കേരളത്തിലെ ജീവിത സാഹചര്യത്തിന്‍ മിനിമം വേതനം 1000 രൂപ കിട്ടാതെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്.2008-ല്‍  ആലപ്പുഴയില്‍ രൂപം കൊടുത്ത സംഘടന 15 വര്‍ഷത്തിലധികമായി തൊഴിലാളികളുടെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപ്പെട്ടു പ്രവര്‍ത്തിച്ചുവരികയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.  വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ് ബാബു പുന്നാട്, സെക്രട്ടറി ശശീന്ദ്രന്‍ സി.വി, സംസ്ഥാന വര്‍ക്കിംങ്ങ് പ്രസിഡന്റ് സുധന്‍ മട്ടന്നൂര്‍ രാജേഷ് കണ്ണൂര്‍  എന്നിവര്‍ പങ്കെടുത്തു

Tags