അഖിലേന്ത്യ കിസാൻ സഭ തളിപ്പറമ്പ് മണ്ഡലം സമ്മേളനം ജനുവരി 14 ന്

google news
All India Kisan Sabha Taliparam Constituent Conference on 14th January

 തളിപ്പറമ്പ് :  അഖിലേന്ത്യ കിസാൻ സഭ തളിപ്പറമ്പ് മണ്ഡലം സമ്മേളനം ജനുവരി 14 ന് ഞായറാഴ്ച എമ്പേറ്റിലെ കെ ഗോപാലൻ നമ്പ്യാർ നഗറിൽ നടക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഞായറാഴ്ച്ച രാവിലെ 10 മണിക്ക് അഖിലേന്ത്യ കിസാൻ സഭ ദേശീയ സെക്രട്ടറിയും മുൻ എം.എൽ.എയുമായ സത്യൻ മൊകേരി  സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ വി.വി കണ്ണൻ അധ്യക്ഷത വഹിക്കും. 

ജില്ലാ സെക്രട്ടറി സി പി ഷൈജൻ,ജില്ല വൈസ് പ്രസിഡണ്ട് കെ വി ഗോപിനാഥ്, സിപിഐ മണ്ഡലം സെക്രട്ടറി പി കെ മുജീബ് റഹ്മാൻ, എ ഐ ടി യു സി മണ്ഡലം സെക്രട്ടറി ടി.വി നാരായണൻ, ബി.കെ.എം.യു  മണ്ഡലം സെക്രട്ടറി പി വി ബാബു, ഇ.സി മനോഹരൻ തുടങ്ങിയവർ സംസാരിക്കും. തളിപ്പറമ്പിൽ നടന്ന വാർത്താസമ്മേളനത്തിൽ വി വി കണ്ണൻ,  ഇ സി മനോഹരൻ, ചാലിൽ ദാമോദരൻ, എ ബാലകൃഷ്ണൻ, പി വി സണ്ണി എന്നിവർ പങ്കെടുത്തു.

Tags