അഖില ഭാരതീയ പൂര്‍വ്വസൈനിക സേവാപരിഷത്ത് ഓള്‍ ഇന്ത്യ രജത ജയന്തിവാർഷിക സമ്മേളനം നവംബര്‍ 29 മുതല്‍ ഡിസംബര്‍ 1 വരെ കണ്ണൂരിൽ നടക്കും

Akhil Bharatiya Purvasainika Seva Parishad All India Silver Jayanti Anniversary Conference
Akhil Bharatiya Purvasainika Seva Parishad All India Silver Jayanti Anniversary Conference

കണ്ണൂര്‍: അഖില ഭാരതീയ പൂര്‍വ്വസൈനിക സേവാപരിഷത്ത് ഓള്‍ ഇന്ത്യ രജത ജയന്തി വാർഷിക പൊതുയോഗം നവംബര്‍ 29, 30, ഡിസംബര്‍ 01 തീയ്യതികളില്‍ കണ്ണൂര്‍ പാംഗ്രൂവ് ഹെറിറ്റേജില്‍ (സിഎഫ്എന്‍ തോമസ് ചെറിയാന്‍ നഗര്‍) നടക്കും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

1999 ല്‍ ന്യൂഡല്‍ഹിയിലാണ് അഖില ഭാരതീയ പൂര്‍വ്വസൈനിക സേവാപരിഷത്ത് രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. കേന്ദ്രസര്‍ക്കാരിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും അംഗീകാരമുള്ള ചുരുക്കം ചില സംഘടനകളിലൊന്നാണ് പൂര്‍വ്വസൈനിക സേവാപരിഷത്ത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സംഘടനയ്ക്ക് ശക്തമായ സാന്നിദ്ധ്യമുണ്ട്. 

വിരമിച്ച സൈനികരുടെ ഭാര്യമാരെയും അമ്മമാരെയും ഉള്‍പ്പെടുത്തിക്കൊണ്ട് സൈന്യ മാതൃശക്തിയും പ്രവര്‍ത്തിക്കുന്നു. സേവനം, ധൈര്യം, ആദരവ് എന്നതാണ് സംഘടനയുടെ മുദ്രാവാക്യം. വിരമിച്ച സൈനികരുടെ ക്ഷേമവും സാമൂഹിക പ്രതിബദ്ധതയും ലക്ഷ്യമാക്കിയാണ് പൂര്‍വ്വസൈനിക സേവാപരിഷത്ത് പ്രവര്‍ത്തിക്കുന്നത്. ഓരോ വര്‍ഷവും നിരവധിയായ സേവന പ്രവര്‍ത്തനങ്ങളാണ് സംഘടന ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത്. 

ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പുറത്തിറങ്ങുന്ന സൈന്യ സന്ദേശ് വിരമിച്ച സൈനികരുടെ വിവിധങ്ങളായ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും അനുഭവങ്ങളും പൊതുധാരയിലെത്തിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നു. രജത ജയന്തിയുടെ ഭാഗമായുള്ള കൊടിമര ജാഥ 28 ന് വൈകുന്നേരം മൂന്ന് മണിക്ക് നായാട്ടുപാറ കൊടോളിപ്രത്തെ വീരബലിദാനി നായക്ക് രതീഷിന്റെ സ്മൃതികുടീരത്തില്‍ നിന്നാരംഭിക്കും. 

രതീഷിന്റെ അമ്മയാണ് കൊടിമരജാഥയെ അനുഗ്രഹിച്ചയക്കുന്നത്. പൂര്‍വ്വസൈനിക സേവാപരിഷത്ത് ജില്ലാ സെക്രട്ടറി കെ.പി. അജിത്കുമാറാണ് ജാഥാ ക്യാപ്റ്റന്‍. കൂടാളിയിലും മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപവും ജാഥയ്ക്ക് സ്വീകരണം നല്‍കും. മേലെചൊവ്വ, കാള്‍ടെക്സ്, പഴയ ബസ്സ്റ്റാന്‍ഡ്, മുനീശ്വരന്‍ കോവില്‍, വിളക്കുംതറ വഴി കൊടിമര ജാഥ സമ്മേളനവേദിയില്‍ സമാപിക്കും. 

Akhil Bharatiya Purvasainika Seva Parishad All India Silver Jayanti Anniversary Conference

സ്വാഗത സംഘം ചെയര്‍മാന്‍ സി. രഘുനാഥും സംസ്ഥാന ജനറല്‍ സെക്രട്ടറി മധു വട്ടവിളയും കൊടിമരം ഏറ്റ് വാങ്ങും. 29 ന് രാവിലെ എട്ട് മണിക്ക് കണ്ണൂര്‍ യുദ്ധസ്മാരകത്തില്‍ നിന്ന് ദീപശിഖാ പ്രയാണം ആരംഭിക്കും. കേണല്‍ എം.കെ. ഗോവിന്ദന്‍ ദീപശിഖ കൈമാറുും. സംസ്ഥാന പ്രസിഡന്റ് മേജര്‍ ജനറല്‍ ഡോ. പി. വിവേകാനന്ദന്‍ സമ്മേളന നഗരിയില്‍ ദീപശിഖ ഏറ്റുവാങ്ങും. 

8.30 ന് പതാക ഉയര്‍ത്തല്‍. 10 മണിക്ക് കോര്‍ കമ്മറ്റി മീറ്റിംഗ്. മൂന്ന്മണിക്ക് മാനേജ്മെന്റ് കമ്മറ്റി മീറ്റിംഗ്. 30 ന് രാവിലെ 8.30 ന് ജനറല്‍ബോഡി മീറ്റിംഗ് ആരംഭിക്കും. രാവിലെ ദീപപ്രോജ്ജ്വലനം, വന്ദേമാതരം, ശ്രദ്ധാഞ്ജലി. ദേശീയ പ്രസിഡന്റ് ലഫ്റ്റനന്റ് ജനറല്‍ വി.കെ. ചതുര്‍വേദി പിവിഎസ്എം, എവിഎസ്എം, എസ്എം (റിട്ട) കോര്‍ കമ്മറ്റി മീറ്റിംഗില്‍ അധ്യക്ഷത വഹിക്കും.

12 മണിക്ക് നടക്കുന്ന രണ്ടാമത് സെഷനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 12.30 ന് ഡോക്യുമെന്ററി പ്രസന്റേഷന്‍. സംസ്ഥാന പ്രസിഡന്റ് മേജര്‍ ജനറല്‍ ഡോ. പി. വിവേകാനന്ദന്‍ സ്വാഗതം പറയും. വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന മൂന്നാമത് സെഷനില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണങ്ങള്‍. അഞ്ച് മണിക്ക് വിവിധ വിഷയങ്ങളില്‍ ചര്‍ച്ച. 

ഏഴ് മണിക്ക് കള്‍ച്ചറല്‍ പ്രോഗ്രാം-കഥകളി, തിരുവാതിര, കളരി അഭ്യാസങ്ങള്‍, നൃത്തനൃത്യങ്ങള്‍. ഡിസംബര്‍ ഒന്നിന് രാവിലെ 8.30 ന്  സംഘടനാ ചര്‍ച്ചകള്‍. തുടര്‍ന്ന് മാതാപേരാമ്പ്ര അവതരിപ്പിക്കുന്ന സ്വാതന്ത്ര്യാനന്തര ഭാരത ചരിത്ര ദൃശ്യാവിഷാകാരം 'അമൃതഭാരതം. 11.00 മണിക്ക് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സമ്മേളനത്തെ അഭിസംബോധന ചെയ്യും. 

ദേശീയ പ്രസിഡന്റ് ലഫ്റ്റനന്റ് ജനറല്‍ വി.കെ. ചതുര്‍വേദി പിവിഎസ്എം, എവിഎസ്എം, എസ്എം (റിട്ട) സ്വാഗതം പറയും. കേണല്‍  പി.എല്‍. പാണ്ഡെ നന്ദി പറയൂം. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയർമാൻ സി. രഘുനാഥ്, നാഷനൽ സെക്രട്ടറി മുരളീധര ഗോപാല്‍ , സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.ആര്‍. രാജന്‍ ജില്ലാ പ്രസിഡൻ്റ്
സി. ഉണ്ണികൃഷ്ണന്‍, സംസ്ഥാന രക്ഷാധികാരി കേണല്‍ കെ. രാംദാസ് 
കേണല്‍ സാവിത്രിയമ്മ എന്നിവർ പങ്കെടുത്തു.

Tags