അഡ്വ. പി ഇന്ദിര കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി

google news
indira

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ഇന്ദിരയെ  കണ്ണൂര്‍ കോര്‍പറേഷന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി  പാര്‍ട്ടി യോഗം തീരുമാനിച്ചതായി ഡിസിസി പ്രസിഡണ്ട് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് അറിയിച്ചു.

ഒഴിവ് വരുന്ന പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് വി കെ ശ്രീലതയെയും കോണ്‍ഗ്രസ് പാര്‍ലമെന്റ് പാര്‍ട്ടി നിശ്ചയിച്ചു.

യോഗത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ.ടി ഒ മോഹനന്‍ അധ്യക്ഷത വഹിച്ചു.

ഡിസിസി പ്രസിഡണ്ട് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്,കെ പ്രമോദ്, സുരേഷ് ബാബു എളയാവൂര്‍, കൂക്കിരി രാജേഷ് ,എം പി രാജേഷ് ,പി ഇന്ദിര, ഷാഹിന മൊയ്തീന്‍, ശ്രീലത വി കെ, മിനി അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു

Tags