കോൺഗ്രസിലെ അഡ്വ. പി. ഇന്ദിര കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍

google news
adv indira

കണ്ണൂര്‍: അഡ്വ. പി.  ഇന്ദിരയെ കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുത്തു. ബുധനാഴ്ച്ച രാവിലെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തോടനുബന്ധിച്ച് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ അഡ്വ. പി. ഇന്ദിരക്ക് 35 ഉം എല്‍ഡി എഫിലെ എന്‍. ഉഷക്ക് 19 ഉം വോട്ട് ലഭിച്ചു.ബിജെപി അംഗം വി.കെ. ഷൈജു വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.

കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് സമയത്ത് ലീഗുമായുണ്ടാക്കിയ ധാരണ പ്രകാരം മേയറായിരുന്ന കോണ്‍ഗ്രസിലെ  ടി.ഒ. മോഹനന്‍ മേയര്‍ സ്ഥാനം രാജിവെയ്ക്കുകയും ലീഗിലെ മുസ്ലീഹ് മേയറാവുകയും ചെയ്തിരുന്നു. ലീഗ് പ്രതിനിധിയായ ഷബീന ടീച്ചറായിരുന്നു ഡെപ്യൂട്ടി മേയര്‍. ധാരണ പ്രകാരം ഡെപ്യൂട്ടി മേയര്‍ സ്ഥാനം കോണ്‍ഗ്രസിന് നല്‍കേണ്ടതിനാല്‍  ഷബീന ഏതാനും ദിവസം മുമ്പ് രാജിവെച്ചിരുന്നു. പ്രസ്തുത ഒഴിവിലേക്കാണ് കോണ്‍ഗ്രസിലെ അഡ്വ. പി. ഇന്ദിര  ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

Tags