ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ഉണ്ണികൃഷ്ണൻ നമ്പൂതിരി പുരസ്‌കാരം നടൻ മധുവിന് സമ്മാനിക്കും ​​​​​​​

google news
fdszg


കണ്ണൂര്‍: മലയാള സിനിമയുടെ മുത്തച്ഛൻ എന്നറിയപ്പെടുന്ന ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയുടെ ഓർമ്മയ്ക്കായി ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്കായി ഏർപ്പെടുത്തിയ പുരസ്ക്‌കാരം ഇത്തവണ നൽകുന്നത് മലയാള സിനിമയിലെ അഭിനയ ഇതിഹാസം നടൻ മധുവിനാണെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലയാള സിനിമയിലെ ഒരു കാലഘട്ടത്തിലെ ക്ഷുഭിത യൗവനത്തിന്റെ പ്രതീകമായും പ്രണയാതുര നായകനായും പ്രതിനായകനായും സ്വഭാവനടനായുമൊക്കെ പകർന്നാടിയ  നടനാണ് മധു. 

അഭിനയത്തിൽ മാത്രമല്ല സംവിധായകൻ, നിർമാതാവ്, സ്റ്റുഡിയോ ഉടമ തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം അദ്ദേഹത്തിന്റെ കൈയ്യൊപ്പുണ്ട്.  50001 രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്ന പുരസ്‌കാരം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മൂന്നാം ചരമാവാർഷികാചരണത്തോടനുബന്ധിച്ച് ജനുവരി അവസാന വാരം നടൻ മധുവിന്റെ തിരുവനന്തപുരത്തെ വസതിയിൽ വെച്ച് നിയമസഭാ സ്പീക്കർ അഡ്വ.എ എൻ ഷംസീർ കൈമാറും. 

ജയരാജ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, മനോജ് കാന, സുരേഷ് പൊതുവാൾ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്. വാർത്താസമ്മേളനത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി, ടി ഐ മധുസൂദനൻ എം എല്‍ എ, ടിവി രാജേഷ്,  പി സന്തോഷ്,  പി വി ഭവദാസൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.

Tags