ശോഭായാത്രയിൽ നിറഞ്ഞാടി അമ്പാടിമുക്കിലെ പ്രവർത്തകർ

Ambadimukku
Ambadimukku

കണ്ണൂർ:ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി കണ്ണൂരിൽ നടന്ന ശോഭായാത്രയിൽ അമ്പാടിമുക്കിലെ പ്ളോട്ട് ശ്രദ്ധേയമായി. കാളിയമർദ്ദനത്തിൻ്റെ നിശ്ചല ദൃശ്യമാണ് അമ്പാടിമുക്കിലെ പ്രവർത്തകർ അവതരിപ്പിച്ചത്. പുണ്യ മീ മണ്ണ് പവിത്ര മീ ജന്മം എന്ന സന്ദേശമുയർത്തിയാണ് ബാലഗോകുലം ഇക്കുറി ശോഭായാത്രകൾ നടത്തിയത്. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിൽ ഉൾപ്പെടെ പരിമിതപ്പെടുത്തിയായിരുന്നു ആഘോഷം.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് ഓരോ ശോഭായാത്രയും പ്രയാണമാരംഭിച്ചത്. ഇതിനൊപ്പം ദുരന്തബാധിതരെ സഹായിക്കുന്നതിനായി സ്നേഹനിധിയും ശേഖരിച്ചു. നഗരം അമ്പാടിയായി കൊണ്ടു ഗോപികമാരും കാർവർണ്ണൻ മാരും അണിനിരന്നത് ശോഭായാത്രയ്ക്ക് മിഴിവേകി. ഭാരതാംബയുടെ നിശ്ചല ദൃശ്യം, കൃഷ്ണനും രാധയും മഹാവിഷ്ണുവിൻ്റെ അവതാരങ്ങൾ, രാവണസദസിലെത്തിയ ഹനുമാൻ കുർമ്മാവതാരം ഉരൽ വലിക്കുന്ന ഉണ്ണികണ്ണൻ തുടങ്ങി ശ്രീകൃഷ്ണ ഭക്തി തുളുമ്പുന്ന നിശ്ചല ദൃശ്യങ്ങൾ അവതരിപ്പിക്കപ്പെട്ടു. കണ്ണൂർ ജില്ലയിലെ മൂവായിരത്തോളം കേന്ദ്രങ്ങളിൽ ജന്മാഷ്ടമിയുടെ ഭാഗമായി ബാലഗോകുലം പതാക ഉയർത്തിയിട്ടുണ്ട് കുട്ടികൾക്കുള്ള വൈഞ്ജാനിക മത്സരങ്ങളും സാംസ്കാരിക സമ്മേളനങ്ങളും ഗോപൂജ, ഭജന സന്ധ്യ ഉറിയടി, കൃഷ്ണഗാഥ സദസ് എന്നിവയും നടന്നു. കണ്ണൂർ നഗരത്തിലെ തളാപ്പ് അമ്പാടിമുക്കിൽ ഇത്തവണ വിപുലമായ പരിപാടികളാണ് നടന്നത്.

Ambadimukku

നേരത്തെ ഇവിടെയുള്ള പരിവാർ പ്രവർത്തകരിൽ ഒരു വിഭാഗം സി.പി.എമ്മുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നു. പി.ജയരാജൻ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് ഈ അടത്തിയെടുക്കലുണ്ടായത്. ഇതിനെ തുടർന്ന് ഇവിടെ ഇരു സംഘടനകളിൽ പെട്ടവർ ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും നടത്തിയിരുന്നു. ഇതു സംസ്ഥാനമാകെ വൻ രാഷ്ട്രീയ ചർച്ചയ്ക്കു ഇടയാക്കിയിരുന്നു. എന്നാൽ പാർട്ടിയിലേക്ക് വന്ന മൂന്നോ നാലോ യാളുകളെ നിലനിർത്താൻ മാത്രമേ സി.പി.എമ്മിന് കഴിഞ്ഞുള്ളു. പി.ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ കൂടെ വന്നവരും ഒറ്റപ്പെട്ടു.

ധീരജ് കുമാറെന്ന അമ്പാടിമുക്ക് സഖാവ് ജയരാജന് അനുകുലമായി പ്രതികരിച്ചതിൻ്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്തായി. ഈ സാഹചര്യത്തിലാണ് അമ്പാടിമുക്കിൽ സംഘ് പരിവാർ സ്വാധീനം വീണ്ടെടുത്തത് ബിജെ.പി വനിതാനേതാവ് അർച്ചനാ വണ്ടിച്ചാലിൻ്റെ നേതൃത്വത്തിലാണ് ഇത്തവണ ശോഭായാത്ര നടത്തിയത്. അമ്പാടിമുക്കിൻ്റെ പേരിൽ ഫെയ്സ്ബുക്ക് പേജുണ്ടെങ്കിലും അതിൽ പ്രദേശത്തുള്ളവരില്ല. കാഫിർ വിവാദങ്ങളിൽ ഏറെ പരാമർശിക്കപ്പെട്ട അമ്പാടിമുക്ക് സഖാക്കൾ എന്ന സോഷ്യൽ മീഡിയ കൂട്ടായ്മ കൈകാര്യം ചെയ്യുന്നവർ മറ്റു പലരുമാണ്.

Tags