അടിപ്പാത, ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ എച്ച് അതോറിറ്റി ഓഫീസ് ഉപരോധം 22 ന്

Under the leadership of Action Committee, NH Authority office blockade on 22nd
Under the leadership of Action Committee, NH Authority office blockade on 22nd

കണ്ണൂർ :തലശ്ശേരി ദേശീയപാത യാഥാർത്ഥ്യമാകുന്നതോടെ എൻഎച്ച് 17 ദേശീയപാതയിൽ എസ് എൻ കോളേജ് മുതൽ എടക്കാട് വരെയുള്ള പ്രദേശത്തെ ജനങ്ങൾക്ക് തലശ്ശേരി ഭാഗത്തേക്ക് യാത്ര ചെയ്യാനാവില്ലെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.എടക്കാട് ഒ കെ യുപി സ്കൂളിനും എടക്കാട് പെട്രോൾ പമ്പിനും ഇടയിൽ  അടിപ്പാത നിർമ്മിക്കുക മാത്രമാണ്  ഏക പരിഹാരം. 


എന്നാൽ അടിപ്പാത അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് നടാൽ ഒ കെ യുപി അണ്ടർപാസ് ആക്ഷൻ കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ  22ന് ദേശീയപാത അതോറിറ്റി ഓഫീസ് ഉപരോധിക്കും. 21 ന് തോട്ടടയിൽ പൊതുയോഗവും നടക്കും. ദേശീയ പാത യാഥാർഥ്യമായാൽ കണ്ണൂരിൽ നിന്ന് തലശ്ശേരി ഭാഗത്തേക്ക് വാഹനങ്ങൾക്ക് നിലവിലുള്ള റോഡിലൂടെ കടന്നു പോകാനാവില്ല. കണ്ണൂരിൽ നിന്ന് തലശ്ശേരി ഭാഗത്ത് പോകുന്ന വാഹനങ്ങൾ എൻ എച്ച് 66 ന്റെ കിഴക്കുഭാഗത്തെ സർവീസ് റോഡിലൂടെയാണ് പോകേണ്ടത്. 


 ഈ പ്രദേശത്ത് നിരവധി സർക്കാർ -വിദ്യാഭ്യാസ- വ്യാപാര സ്ഥാപനങ്ങളുമുണ്ട്. എടക്കാട് വില്ലേജ് ഓഫീസ്, കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണൽ ഓഫീസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലും ടെക്നോളജി, ഇ.എസ്. ഐ ആശുപത്രി, തോട്ടട ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ , ഗവൺമെൻറ് പോളിടെക്നിക്, ഗവൺമെൻറ് ഐടിഐ, ടെക്നിക്കൽ ഹൈസ്കൂൾ, വി എച്ച് എസ് ഇ , ശ്രീനാരായണ കോളേജ് എന്നിവ ഈ ഭാഗത്താണ് .നിലവിലുള്ള എൻഎച്ച് 17 വഴി അമ്പതിലധികം ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. ഈ ബസ്സുകൾക്കും നിലവിലുള്ള റോഡിലൂടെ സർവീസ് നടത്താൻസാധിക്കില്ല.


അടിപ്പാത അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടപടി ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല ദേശീയപാത അതോറിറ്റിക്ക് അടിപ്പാത അനുവദിച്ച് കിട്ടുന്നതിന് 
സമർപ്പിച്ച അപേക്ഷയ്ക്ക് വിചിത്രമായ മറുപടിയാണ് ലഭിച്ചത്. തൊട്ടടുത്തുള്ള അടിപ്പാതകളിലൂടെ ബസുകൾക്ക് കടന്നുപോകാമെന്നാണറിയിച്ചത്. ഇതിനെതിരെ
ശക്തമായ പ്രക്ഷോഭവുമായി ആക്ഷൻ കമ്മിറ്റി മുന്നോട്ടുപോകുമെന്ന് ചെയർമാൻ സത്യൻ വണ്ടിചാലിൽ പറഞ്ഞു., ജനറൽ കൺവീനർ കെ പ്രദീപൻ , വിവി പുരുഷോത്തമൻ ,ബസ്സുടമസ്ഥ സംഘം കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ പി.കെ.പവിത്രൻ, ,കെ.ഗംഗാധരൻ ,എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.

Tags