ഭര്‍തൃമതിയുടെ വീട്ടില്‍ കയറി ആസിഡ് ഒഴിച്ചു അപായപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെതിരെ കേസെടുത്തു
Jul 27, 2024, 09:48 IST
കണ്ണൂര്‍: താനുമായുളള സൗഹൃദം ഉപേക്ഷിച്ച വിരോധത്തില്‍ ഭര്‍തൃമതിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച യുവാവിനെതിരെ പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു. ഭര്‍തൃമതിയായ 48 കാരിയുടെ പരാതിയിലാണ് മുഴപ്പാല മാമ്പസ്വദേശിയായ സുജിത്തിനെതിരെ ചക്കരക്കല്‍ പോലീസ് കേസെടുത്തത്.
ഈ മാസം ഒന്നാം തീയതി ഉച്ചക്ക് രണ്ടു മണിക്കായിരുന്നു പരാതിക്കാസ്പദമായ സംഭവം. യുവാവുമായി അടുപ്പത്തിലായിരുന്ന ഇവര്‍ ബന്ധം തുടരാത്തതിലുള്ള വിരോധത്തില്‍ കിടപ്പുമുറിയില്‍ അതിക്രമിച്ചു കയറിയായിരുന്നു അക്രമം. പൊലിസ് കേസെടുത്തതിനു ശേഷം പ്രതിയായ യുവാവ് ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് ചക്കരക്കല്‍ പൊലിസ് അറിയിച്ചു.