യുവതിയിൽ നിന്നും സ്വർണാഭരണങ്ങൾ നിക്ഷേപമായി വാങ്ങി മുങ്ങിയ കേസിലെ പ്രതി അറസ്റ്റിൽ

The accused in the drowning case who bought gold ornaments from the woman as an investment was arrested
The accused in the drowning case who bought gold ornaments from the woman as an investment was arrested

കണ്ണൂർ:ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വെൽനെസ് സ്വകാര്യ കമ്പി നിയിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് 35 പവൻ സ്വർണാഭരണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍.പുത്തൂർ ചെണ്ടയാട് കുന്നുമ്മല്‍ സ്വദേശി മൊട്ടപ്പറമ്ബത്ത് വീട്ടില്‍ ടി.കെ. മഷ്ഹൂദിനെയാണ് (30) കോഴിക്കോടുനിന്ന് ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്.നിട്ടൂർ കുന്നോത്ത് ഗുംട്ടിയിലെ പൂക്കോടൻ വീട്ടില്‍ ഷഹസാദി സലീം ഷെയ്ഖിന്റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയില്‍നിന്ന് നിക്ഷേപമായി 35 പവൻ സ്വർണമാണ് തട്ടിയെടുത്തത്. ആകെ ആറ് പ്രതികളുള്ള കേസില്‍ ആറാമനാണ് അറസ്റ്റിലായ മഷ്ഹൂദ്.


2021 ജൂണ്‍ 24നാണ് ധർമടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഒരു വർഷമായി ബംഗളൂരുവിലും കോഴിക്കോടുമായി ഒളിവില്‍ കഴിയുകയായിരുന്നു പ്രതി മഷ്ഹൂദ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ധർമടം എസ്.ഐ ജെ. ഷജീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കോഴിക്കോട്ടെത്തി പ്രതിയെപിടികൂടിയത്

Tags