മയക്കുമരുന്ന് കേസിലെ പ്രതിക്ക് പത്തുവര്‍ഷം കഠിനതടവും ഒരുലക്ഷം പിഴയും ശിക്ഷ വിധിച്ചു

khyif

കണ്ണൂര്‍ : കണ്ണൂര്‍ നഗരഹൃദയത്തിലെ മാണിക്കക്കാവ് സ്വദേശിക്ക് മയക്കുമരുന്ന് കേസില്‍ 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. 2022 ഡിസംബര്‍ 30 ന് കണ്ണോത്തും ചാലില്‍ വച്ച് അഞ്ച് ലക്ഷത്തിലധികം രൂപ വരുന്ന 140 ഗ്രാമോളം എംഡിഎംഎ പിടികൂടിയ കേസില്‍ കണ്ണൂര്‍ മാണിക്കക്കാവ് സ്വദേശി സലിം ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന റിയാസ് സാബിറിനെയാ(36)ണ് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

വടകര എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജി സുരേഷ് ബാബുവാണ് ശിക്ഷ വിധിച്ചത്. 2023 ന്യൂ ഇയര്‍ പാര്‍ട്ടിക്ക് മയക്കുമരുന്ന് കൈമാറാന്‍ കാറില്‍ കടത്തികൊണ്ട് വരവെയാണ് കണ്ണോത്തും ചാലില്‍ നിന്നും അന്നത്തെ  കണ്ണൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടറായിരുന്ന  സിനു കൊയില്ല്യത്തും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

 പ്രതി അന്ന് മുതല്‍ ജാമ്യം ലഭിക്കാതെ ഒരു വര്‍ഷത്തോളമായി റിമാന്‍ഡില്‍ കഴിഞ്ഞ് വരികയാണ്.അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍  ടി. രാഗേഷും  സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍  പി.പി ജനാര്‍ദ്ദനനുമാണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജോര്‍ജ് ഹാജരായി.

Tags