കണ്ണൂർ കെ.എസ്.ആർ.ടി ബസ് സ്റ്റാൻഡിലെ കൊലപാതകം: പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി

Accused found guilty of Kannur KSRTC bus stand murder
Accused found guilty of Kannur KSRTC bus stand murder

കണ്ണൂർ: കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ തിരുവനന്തപുരം സ്വദേശി സുനിൽ കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസിലെ ഒന്നാം പ്രതി മുണ്ടയാട് സ്വദേശി ഹരിഹരനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് കെ.ടി നിസാർ അഹമ്മദാണ് വിധി പറഞ്ഞത്.

 2017 ൽ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനുമായി ബന്ധപ്പെട്ട നടത്തിപ്പു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കിടന്നുറങ്ങുകയായിരുന്ന സുനിൽ കുമാറിനെ തോർത്തിൽ കെട്ടിയ കരിക്കു കൊണ്ടു അടിച്ചു കൊല്ലുകയായിരുന്നു. പ്രൊസിക്യുഷന് വേണ്ടി പബ്ളിക്ക് പ്രൊസിക്യൂട്ടർ അഡ്വ. കെ. അജിത്ത് കുമാർ ഹാജരായി.

Tags