ഇരിട്ടി സ്വദേശിയായ യുവാവ് സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

google news
vipin

 ഇരിട്ടി: ഇരിട്ടി സ്വദേശിയായ യുവാവ്  സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു.റിയാദില്‍ നിന്ന് ഇരുനൂറു കിലോമീറ്റര്‍ അകലെ അല്‍റൈനില്‍ ഉണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ഇരിട്ടി സ്വദേശി പുതുശേരി ഹൗസില്‍ പുഷ്പരാജിന്റെ മകന്‍ വിപിന്‍ ( 34 ) ആണ് മരിച്ചത്.

ബുറൈദയില്‍ ഷിന്‍ഡ്ലെര്‍ ലിഫ്റ്റ് കമ്പനി ജീവനക്കാരനായിരുന്നു.നേഴ്സ് ആയ ഭാര്യ ആതിരയെ താമസസ്ഥലത്താക്കി തിരികെ വരുമ്പോഴായിരുന്നു അപകടം.നടപടി ക്രമണങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സിദ്ധിക്ക് തൂവൂറിന്റെ നേതൃത്വത്തില്‍ ശ്രമിച്ചുവരികയാണ്.

Tags