ഇരിണാവിൽ ബൈക്ക് അപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു
Nov 19, 2024, 10:00 IST
ഇരിണാവ് : ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു.
പയ്യട്ടം ബ്രദേർസ് ക്ലബ്ബിനു സമീപം വെളുത്തേര കരുണൻ്റെയും പരേതയായ വസന്തയുടെയും മകൻ വെളുത്തേര സുകേഷാ (34) ണ് മരിച്ചത് ഭാര്യ: വർഷ (മാങ്ങാട്), മകൾ:- അധ്വിക. സഹോദരൻ:- പരേതനായ സുബിൻ.