ഇന്ത്യയിലെ ആദ്യ സോളാര്‍ എ.സി. ബസ്സായി കണ്ണൂരിലെ സംഗീത് ബസ്

google news
ac bus

കണ്ണൂർ : ഇന്ത്യയിലെ ആദ്യ സോളാർ എ.സി. ബസ് കണ്ണൂരിൽ . സോളാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന എ.സി. എന്നതാണ് ഈ ബസില്‍ ഒരുക്കിയിട്ടുള്ള സംവിധാനത്തിന്റെ സവിശേഷത. വാഹനത്തിന്റെ എന്‍ജിനുമായി ബന്ധിപ്പിക്കാതെ പൂര്‍ണമായും സോളാര്‍ പവറില്‍ മാത്രം പ്രവര്‍ത്തിപ്പിക്കുന്ന എയര്‍ കണ്ടീഷന്‍ സംവിധാനമൊരുക്കിയ ഇന്ത്യയിലെ ആദ്യ സര്‍വീസാണ് സംഗീതിന്റേതെന്നാണ് ബസുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. കഴിഞ്ഞ ദിവസം മുതൽ ഈ ബസ് സര്‍വീസ് ആരംഭിച്ചു .

Tags