അബുദാബി ശക്തി അവാർഡ് പ്രഖ്യാപിച്ചു ജാനമ്മ കുഞ്ഞുണ്ണിക്ക് നോവലിനും ഗ്രേസിക്ക് കഥയ്ക്കും ശ്രീകാന്ത് താമരശേരിക്ക് കവിതയ്ക്കും പുരസ്കാരം

press meet
press meet

കണ്ണൂർ:അബുദാബിയിൽ ജോലി ചെയ്യുന്ന മലയാളികളുടെ സംഘടനയായ അബുദാബി ശക്തി തിയേറ്റേഴ്സ് ഏർപ്പെടുത്തിയ അബുദാബി ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു. നാടകം, കവിത, നോവൽ, ചെറുകഥ, വൈജ്ഞാനിക സാഹിത്യം, ബാല സാഹിത്യം, നിരൂപണം, ഇതര സാഹിത്യം  എന്നിവയ്ക്കാണ് ഈ വർഷം പുരസ്കാരങ്ങൾ നൽകുന്നത്. ഓരോ സാഹിത്യ വിഭാഗത്തിനും 25000 രൂപയാണ് അവാർഡ് തുക. പ്രശസ്തി ഫലകവും നൽകും. കടൽ കടന്ന കറി വേപ്പുകൾ ക്രവിത )ശ്രീകാന്ത് താമരശ്ശേരി, ഗ്രേസിയുടെ കുറും കഥകൾ ക്രഥ) പറയാതെ പോയത് ( നോവൽ) ജാനമ്മ കുഞ്ഞുണ്ണി നാടക പഞ്ചകം (നാടകം) കാളിദാസ് പുതുമന ,ഒച്ചയും കാഴ്ച്ചയും, ഗിരീഷ് കളത്തിൽ, വെള്ള ബലൂൺ ( ബാലസാഹിത്യം) ദിവാകരൻ വിഷ്ണു മംഗലം, കുട്ടിക്കുടഉഷാറാണ് രതീഷ് കാളിയാടൻ, വേദി ജനകീയ നാടകം രംഗാനുഭവ പഠനം (വൈജ്ഞാനിക സാഹിത്യം ) മീനമ്പലം സുരേഷ്, ചരിത്ര പഠനവും സമൂഹവും: പ്രൊഫ വി. കാർത്തികേയൻ നായർ, അക്ഷരജാലകം (നിരുപണം)എം.കെ ഹരികുമാർ, കാത്തു നിൽക്കുന്ന കാലം .

press meet

ആർ.വി.എം ദിവാകരൻ എന്നിവർക്കാണ് പുരസ്കാരം നൽകുക. എരുമേലി പരമേശ്വരൻ പിള്ള പുരസ്കാരം ഇതരസാഹിത്യത്തിന് എ.കെ.ജിയും ഷെയ്ക്ക് സ്പിയറുമെന്ന ഗ്രന്ഥത്തിന് പി.പി ബാലചന്ദ്രനും ശക്തി ടി. കെ. രാമകൃഷ്ണൻ പുരസ്കാരം സംവിധായകൻ ഷാജി എൻ കരുണിനും സമ്മാനിക്കും. മാധ്യമ പ്രവർത്തകൻ പി.പി. അബൂബക്കർ സിയാർ പ്രസാദ് എന്നിവർ രചിച്ച ഗ്രന്ഥങ്ങൾക്ക് പ്രത്യേക പുരസ്കാരം നൽകും.

ആഗസ്ത് 25ന് വൈകിട്ട് മൂന്ന് മണിക്ക് ചെങ്ങന്നൂരിൽ വച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പുരസ്കാരങ്ങൾ സമ്മാനിക്കും
മലയാള സാഹിത്യത്തിന്റെ വളർച്ചക്കും പുരോഗതിക്കും സഹായകരമായ മികച്ച കൃതികൾ കണ്ടെത്തി, അവ എഴുതിയ സാഹിത്യകാരന്മാരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് അബുദാബി ശക്തി അവാർഡുകളുടെ പ്രധാന ലക്ഷ്യമാമെന്ന് ചെയർമാൻ പികരുണാകരൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കൺവീനർ എകെ മൂസ മാസ്റ്റർ, കവി  പ്രഭാവർമ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ  പങ്കെടുത്തു

Tags