മുഖ്യമന്ത്രി പറഞ്ഞ രക്ഷാപ്രവർത്തനം എസ്.എഫ്.ഐ തുടരുന്നുവെന്ന് അബ്ദുൾ കരീം ചേലേരി
കണ്ണൂർ : രാഷ്ട്രീയ എതിരാളികൾക്കു നേമുഖ്യമന്ത്രി പറഞ്ഞ രക്ഷാപ്രവർത്തനം വീണ്ടും തുടരുന്നുവെന്നതിൻ്റെ അവസാനത്തെഉദാഹരണമാണ് എം എസ് എഫിന്റെ ജില്ലാ വൈസ് പ്രസിഡണ്ട് തസ്ലീം അടിപ്പാലത്തിന് നേരേ നടന്ന ആക്രമമെന്ന്മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ ടി സഹദുള്ളയും ആരോപിച്ചു.
മെമ്പർഷിപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട വെള്ളിയാഴ്ച ഉച്ചക്ക് നടന്നപരിപാടിയിൽ പങ്കെടുത്ത എംഎസ്എഫിന്റെ പ്രവർത്തരെ കടന്നപ്പള്ളി ഹൈസ്കൂളിൽ തടഞ്ഞുവെച്ചതറിഞ്ഞ് അവിടെയെത്തിയ തസ്ലീം അടിപ്പാലത്തിന് നേരെയാണ് പുറത്തുനിന്നു വന്ന എസ്എഫ്ഐ പ്രവർത്തകർ ഹെൽമെറ്റും മറ്റുമാരകായുധങ്ങളുമായി ആക്രമമഴിച്ചുവിട്ടത്. മാരകമായി പരിക്കേറ്റ തസ്ലീമിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരിയാരം മെഡിക്കൽ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ 28 വർഷത്തെ കുത്തക തകർത്തുകൊണ്ട് എംഎസ്എഫ് കെഎസ്‌യു മുന്നണി നേടിയ വലിയ വിജയത്തിന് ചുക്കാൻ പിടിച്ച എം എസ് എഫിന്റെ ജില്ലാ നേതാക്കളിലൊരാളാണ് തസ്‌ലീം അടിപ്പാലം . അതുകൊണ്ടുതന്നെ തസ്ലീമിനെ തട്ടി കൊണ്ടുപോയി അപായപ്പെടുത്തുകയെന്ന ഉദ്യേ ശത്തോടെകൂടിയായിരുന്നു എസ്എഫ്ഐക്കാർ കടന്നപ്പള്ളി ഹൈസ്കൂളിൽ കയറി വന്ന് ആക്രമ മഴിച്ചുവിട്ടത്.
പോലീസ് എത്തിയതുകൊണ്ടാണ് തസ്ലീം പരിക്കുകളോടെയെങ്കിലും രക്ഷപ്പെട്ടത്. ഈ ആകമ സംഭവങ്ങളിൽ പെട്ട ചിലരെ പോലീസ് പിടികൂടിയെന്നാണ് അറിഞ്ഞത്.പോലീസ് പിടികൂടിയ പ്രതികളെ സി.പി..എം. സമ്മർദ്ദത്തിൻ്റെ ഫലമായി വിട്ടയക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായുംഅറിയുന്നു. പോലീസ് സമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്നും ആക്രമത്തിനുത്തരവാദികളായ യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അവർക്ക് ശിക്ഷ ഉറപ്പാക്കാൻ പോലീസ് അധികാരികൾ തയ്യാറാവണമെന്നും അല്ലെങ്കിൽ മുസ്ലിം ലീഗിന് അതിശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകേണ്ടിവരുമെന്ന് നേതാക്കൾ പറഞ്ഞു..
പരിക്കുപറ്റി കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന തസ്ലീമിനെ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടറി കെ ടി സഹദുള്ള, വൈസ് പ്രസിഡണ്ട് ഇബ്രാഹിംകുട്ടി തിരുവട്ടൂർ , മുസ്ലിംലീഗ് നേതാക്കളായ എസ് കെ പി സക്കരിയ, ശിഹാബ് ആലക്കാട് ,ഫൈസൽ കുഞ്ഞിമംഗലം,ഷുക്കൂർ പരിയാരം എന്നിവർ സന്ദർശിച്ചു.