വിദേശത്ത് നിന്നും വന്ന യുവതിയ്ക്ക് എം പോക്സ് ലക്ഷണങ്ങൾ; പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു

A young woman who came from abroad in Kannur is suspected of having M pox
A young woman who came from abroad in Kannur is suspected of having M pox

കണ്ണൂർ: കണ്ണൂരിൽ വിദേശത്ത് നിന്നെത്തിയ യുവതിക്ക് എം പോക്‌സെന്ന് സംശയം. അബൂദാബിയിൽനിന്നെത്തിയ കണ്ണൂർ സ്വദേശിനിക്കാണ് എം പോക്‌സ് ലക്ഷണങ്ങളുള്ളത്. യുവതിയെ പരിയാരത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.

ദുബൈയില്‍ നിന്നെത്തിയ 38 വയസുകാരനായ മലപ്പുറം എടവണ്ണ സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Tags