ഇരിട്ടിയില്‍ സ്‌റ്റേഷനു മുന്‍പില്‍ നിര്‍ത്തിയിട്ട പൊലിസ്ജീപ്പ് അടിച്ചുതകര്‍ത്ത യുവാവ്‌ അറസ്റ്റിൽ

iritty police
iritty police

കണ്ണൂര്‍: കേസെടുത്തതിൻ്റെ പ്രകോപനത്താൽ പൊലിസ് ജീപ്പിന്റെ ഗ്‌ളാസ് അടിച്ചു തകര്‍ത്ത യുവാവിനെ റിമാന്‍ഡ് ചെയ്തു. ഇരിട്ടി പായം സ്വദേശി സനില്‍ ചന്ദ്രനെയാണ്(33) കോടതിയില്‍ ഹാജരാക്കിറിമാന്‍ഡ് ചെയ്തത്.  ഇരിട്ടി പൊലിസ് സ്‌റ്റേഷനു മുന്‍പില്‍ നിര്‍ത്തിയിട്ട ജീപ്പിന്റെ ഗ്‌ളാസ് ഇരുമ്പ് വടികൊണ്ടു അടിച്ചു തകര്‍ത്തതിനാണ് ഇയാളെ അറസ്റ്റു ചെയ്തത്. 

ഇരിട്ടി ടൗണില്‍ ബസ് സ്റ്റാന്‍ഡിലെ ബസ് ബേയില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട് ഗതാഗതതടസവും ശല്യവും സൃഷ്ടിച്ചത്  ഹോംഗാര്‍ഡ് ചോദ്യം ചെയ്തത് യുവാവിനെ പ്രകോപിതനാക്കിയിരുന്നു. തുടര്‍ന്ന് പൊലിസെത്തി ഇയാളെകസ്റ്റഡിയിലെടുത്തു സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി.  പൊലിസ് കേസെടുത്തതിനു ശേഷം വിട്ടയച്ച യുവാവ് വീണ്ടും തിരിച്ചെത്തി സ്‌റ്റേഷനു മുന്‍പില്‍ നിര്‍ത്തിയിട്ട ജീപ്പ് അടിച്ചുതകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും അറസ്റ്റു ചെയ്ത യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

Tags