ഇരിട്ടിയിൽ നിർത്തിയിട്ട ലോറിയിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം
Nov 10, 2024, 23:04 IST
കണ്ണൂർ: ഇരിട്ടി വളവു പാറയിൽ ബൈക്ക് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് യുവാവ് മരിച്ചു. മാടത്തിൽ സ്വദേശി അശ്വന്താണ് മരിച്ചത്. അമിത വേഗതയിൽ വന്ന ബൈക്ക് നിയന്ത്രണം കിട്ടാതെ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം. സംഭവ സ്ഥലത്തുവെച്ചു തന്നെ യുവാവ് മരിച്ചു.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകി പായം പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകനാണ് അശ്വന്ത്.