കിടപ്പുമുറിയിലെ സീലിങ് ഫാന്‍ വീണു പരുക്കേറ്റ യുവാവ് ദാരുണമായി മരിച്ചു

google news
A young man died tragically after being injured by a falling ceiling fan in his bedroom

പയ്യന്നൂര്‍: കിടപ്പുമുറിയില്‍ ഉച്ച ഉറക്കത്തിനിടെ സീലിംഗ് ഫാന്‍ ദേഹത്ത് പൊട്ടി വീണു ഗുരുതരമായിപരിക്കേറ്റ യുവാവ് ചികിത്‌സയ്ക്കിടെ മരണമടഞ്ഞു. എട്ടിക്കുളം അമ്പലപ്പാറ പടിഞ്ഞാറ് താമസിക്കുന്ന ആയിഷ മന്‍സിലില്‍ എ.കെ.മുഹമ്മദ് സമീറാ(48)ണ് ദാരുണമായി മരിച്ചത്. 

പോളിഷിംഗ് തൊഴിലാളിയായ മുഹമ്മദ് സമീര്‍ ചൊവ്വാഴ്ച്ച ഉച്ചക്ക് രണ്ടരയോടെ വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. ഈ സമയംഭാര്യയും കൂട്ടിയും യൂണിഫോം വാങ്ങാനായി സമീപത്തെ തയ്യല്‍ തൊഴിലാളിയുടെ അടുത്തേക്ക് പോയിരുന്നു. നാലരയോടെ ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവംകണ്ടത്. ഫാന്‍ ഘടിപ്പിച്ചിരുന്ന കോണ്‍ക്രീറ്റിന്റെ സീലിംഗ് ഭാഗം ഉള്‍പ്പെടെ അടര്‍ന്ന് ഉറങ്ങുകയായിരുന്ന യുവാവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.

അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിച്ച് ഉടന്‍ പരിയാരത്തെകണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്പലപ്പാറയിലെ എന്‍.പി.ഇബ്രാഹിംകുഞ്ഞി- എ.കെ.ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ:ഷാനിബ. മകള്‍:ഷാഹിന. സഹോദരങ്ങള്‍:ഫൈസല്‍, സറീന, പരേതയായ ഷാഹിന. പയ്യന്നുര്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം കബറടക്കത്തിനായി ഭൗതിക ശരീരം ബന്ധുക്കള്‍ക്ക്‌വിട്ടു നല്‍കി.

Tags