മയക്കുമരുന്ന് കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു
Jul 20, 2024, 23:19 IST
കണ്ണൂർ: മയക്കുമരുന്നു കേസിൽ പ്രതിയായ യുവാവിനെ കാപ്പാ നിയമം ചുമത്തി പോലീസ് ജയിലിലടച്ചു. താവക്കരയിലെ ഫാത്തിമാസിൽ മുഹമ്മദ് നിഹാദിനെ (25)യാണ് ടൗൺ എസ്.ഐ.എം.സ വ്യസാചി അറസ്റ്റു ചെയ്തത്.
നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയായ ഇയാൾക്കെതിരെ പോലീസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തുകയായിരുന്നു.