ശിവപുരത്ത് കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

shivapuram accident
shivapuram accident

ഇരിട്ടി: മാലൂർ ശിവപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വിളക്കോട് ചെങ്ങാടിവയൽ സ്വദേശിയും കാക്കയങ്ങാട് ടൗണിലെ ചിക്കൻ സ്‌റ്റാൾ ഉടമയുമായ പി. റിയാസ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. 

അപകട ശേഷം നിർത്താതെ പോയ കാർ മട്ടന്നൂരിലെ ഒരു വീട്ടിൽ നിന്നും മാലൂർ പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags