പിണങ്ങി കഴിയുകയായിരുന്ന ഭാര്യ ഭര്‍ത്താവിന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു പൊള്ളിച്ചു

google news
Police

തളിപറമ്പ്: വര്‍ഷങ്ങളായി പിണങ്ങി കഴിയുകയായിരുന്ന ഭാര്യ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന  അറുപത്തിയാറുകാരനായ  ഭര്‍ത്താവിന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു പൊള്ളിച്ചുവെന്ന പരാതിയില്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. 

കൂവേരി പൊറത്തെട്ടി തിരിക്കല്‍ സ്വദേശിയായ 66കാരനാണ് സാരമായി പൊള്ളലേറ്റത്.പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പിണങ്ങി കഴിയുന്ന ഭാര്യക്കെതിരെ കേസെടുത്തു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് സംഭവം. വര്‍ഷങ്ങളായി പിണങ്ങി വീട്ടില്‍ ഒപ്പം കഴിയുന്ന ഭാര്യ മുറിയില്‍ കിടക്കുകയായിരുന്ന പരാതിക്കാരന്റെദേഹത്ത്തിളച്ച വെള്ളമൊഴിച്ചു പൊള്ളിക്കുകയായിരുന്നുവെന്ന പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Tags