മമ്പറം പറമ്പായിയില്‍ കാറിടിച്ചു പരുക്കേറ്റ യു.കെ.ജി വിദ്യാര്‍ത്ഥിനി മരിച്ചു

A UKG student died after being hit by a car in Mambaram Parambai

തലശേരി:  കണ്ണൂര്‍ ജില്ലയിലെ മമ്പറത്ത് അഞ്ച് വയസുകാരി കാറിടിച്ച് മരിച്ചു. യു കെ ജി വിദ്യാര്‍ത്ഥിനിയായ സന്‍ഹ മറിയമാണ് മരിച്ചത്. മമ്പറത്തിനടുത്തെ പറമ്പായി സ്വദേശികളായ അബ്ദുള്‍ നാസറിന്റെയും ഹസ്‌നത്തിന്റെയും മകളാണ്. വീടിന് മുന്‍പിലെ റോഡില്‍ കളിക്കുന്നതിനിടെയാണ് അപകടം നടന്നത്.  ചൊവ്വാഴ്ച്ച  വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്.

അതീവ ഗുരുതരമായി പരിക്കേറ്റ സന്‍ഹ മറിയത്തെചൊവ്വാഴ്ച്ച  തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെബുധനാഴ്ച്ച  പുലര്‍ച്ചെ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.

Tags