മാക്കുട്ടം ചുരം പാതയിൽ തടി ലോറി മറിഞ്ഞ് ഗതാഗതം മുടങ്ങി

makkoottam accident
makkoottam accident

ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ തടി കയറ്റി വന്ന ലോറി മറിഞ്ഞ് ഗതാഗതം മുടങ്ങി. ബുധനാഴ്ച്ച പുലർച്ചെയാണ് സംഭവം. ലോറി റോഡിന് കുറുകെ വീണതിനാൽ ഉച്ചവരെ ഗതാഗതം തടസപ്പെട്ടു.

ഇരിട്ടിയിൽ നിന്ന് ഫയർഫോഴ്സെത്തി ക്രെയിൻ ഉപയോഗിച്ചു തടികളും പിന്നീട് ലോറിയും മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഹനുമാൻ അമ്പലത്തിൻ്റെ പരിസരത്തുള്ള വളവിലാണ് ലോറി നിയന്ത്രണം വിട്ടു മറിച്ചത്. അപകടത്തിൽ ഡ്രൈവർക്ക് പരുക്കേറ്റിട്ടുണ്ട്.

Tags