ഏഴുവയസുകാരിയെ പീഡിപ്പിച്ച കടയുടമയ്ക്ക് പത്തുവര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു

google news
A shopkeeper who molested a seven year-old girl was sentenced to ten years in prison and fined

കണ്ണൂര്‍: മട്ടന്നൂര്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ കടയില്‍ സാധനം വാങ്ങാനെത്തിയ ഏഴ് വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ വയോധികന്് വിവിധ വകുപ്പുകള്‍ പ്രകാരം 10 വര്‍ഷം  തടവും പിഴയും ശിക്ഷവിധിച്ചു.

ഏഴ് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിയെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് 10 വര്‍ഷം  തടവിനും 90,000 രൂപ പിഴ അടക്കാനും  കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍  കോളാരി സ്വദേശി നസീബ് മന്‍സില്‍അബ്ദുള്‍ ഖാദര്‍ (63)  എന്നയാളെയാണ് മട്ടന്നൂര്‍ അതി വേഗ പോക്‌സോ കോടതി ജഡജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്.

 2022 നവംബര്‍ മാസമാണ്  കേസിന് ആസ്പദമായ സംഭവം. കച്ചവടം നടത്തുന്ന പ്രതിയുടെ കടയില്‍ വെച്ച് ഏഴ് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നതാണ് കേസ്.
 
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി വി ഷീന ഹാജരായി. മട്ടന്നൂര്‍  പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായ ടി.സി രാജീവനാണ്് അന്വേഷണം പൂര്‍ത്തിയാക്കി  കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Tags