കണ്ണൂരിൽ അടിയന്തിരാവസ്ഥ വാർഷികത്തിൽ ഇരകളുടെ സെമിനാർ നടത്തി
കണ്ണൂര്‍: അടിയന്തരാവസ്ഥ വാര്‍ഷികം ഭരണകൂട ഭീകരതയുടെ ഓര്‍മ്മപ്പെടുത്തലാണെന്ന് ആര്‍എസ് എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം പറഞ്ഞു. അടിയന്തരാവസ്ഥയുടെ 49ാം വാര്‍ഷികത്തോടനുബന്ധിച്ച് അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിയന്തരാവസ്ഥയും ജനാധിപത്യവും എന്ന വിഷയത്തില്‍ കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉത്തര മേഖലാ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസാക്ഷിയുളള ഒരാള്‍ക്കും കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ കിരാത വാഴ്ചയെ മറക്കാനാവില്ല. ഇന്നലെ ലോക്‌സഭയില്‍ സ്പീക്കര്‍ അവതരിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ പ്രമേയത്തെ മനസാക്ഷിയുളള ഒരാള്‍ക്കും എതിർക്കാനാവില്ലെന്നും അതാണ് കോണ്‍ഗ്രസ് ഇതര ഇന്‍ഡി സഖ്യ അംഗങ്ങള്‍ പ്രതിഷേധിക്കാത്തതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയിലെ 38മുതല്‍ 42 വരെയുളള ഭാഗങ്ങള്‍ ഭേദഗതി വരുത്തിയതിലൂടെ കോണ്‍ഗ്രസ് ഭരണഘടനയെ ചവിട്ടിമെതിക്കുകയായിരുന്നു. അവരാണ് ഇപ്പോള്‍ ഭരണഘടനയുടെ അപ്പോത്സുകന്മാരായി രംഗത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കറുത്ത അധ്യായം സൃഷ്ടിക്കുകയായിരുന്നു അന്നത്തെ ഭരണകൂടം. ജനാധിപത്യത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട കളങ്കമായിരുന്നു അടിയന്തരാവസ്ഥ. നിരവധി പേര്‍ ജീവന്‍ കൊടുത്തും തടവറയില്‍ കഴിഞ്ഞും നേടിയെടുത്ത ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഓരോ പൗരനും എന്നും പ്രതിജ്ഞ ബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ മൂല്യങ്ങളെ കുറിച്ച് പുതിയ സമൂഹത്തിന് അവബോധം നല്‍കാന്‍ സാധിക്കണമെന്ന് ബിജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്‍ പറഞ്ഞു. അടിയന്തരാവസ്ഥയുടെ 49ാം വാര്‍ഷികത്തോടനുബന്ധിച്ച് അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു. ഇത്തരത്തില്‍ അവബോധം നല്‍കാന്‍ സാധിച്ചാല്‍ അടിയന്തരാവസ്ഥയുടെ ഓര്‍മ്മകള്‍ സ്വാര്‍ത്ഥകമാവും. ഭരണഘടനാ സ്ഥാപനങ്ങളെ മൂകസാക്ഷിയാക്കി പൗരസ്വാതന്ത്ര്യം നിഷേധിച്ച് നടപ്പാക്കിയ അടിയന്തരാവസ്ഥയുടെ മുഖം അതിഭീകരമായിരുന്നു. അമിതാധികാരത്തിന്റെ അഹങ്കാരം തലക്ക് പിടിച്ചപ്പോഴാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നാട്ടിലെ ഓരോ പൗരനും ജനാധിപത്യം സംരക്ഷിക്കുóതിð ജാഗ്രത വേണം.
അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം കേരളത്തിð ചിലയിടങ്ങളിð സിപിഎം സേച്ഛാധപത്യം നടപ്പിലാക്കുകയാണ്. കഴിഞ്ഞ ദിവസം കരിവെളളൂരിð കïത് അതാണ്. സിപിഎമ്മിന് ജനാധിപത്യ ബോധമിñ. ഏകാധിപതിയായ മുഖ്യമന്ത്രിയുടെ കീഴിð പാര്‍ട്ടിയും കേരള ജനതയും വീര്‍പ്പുമുട്ടുകയാണ്. സിപിഎം അതിക്രമത്തെ എന്ത് വില കൊടുത്തും നേരിടുമെóും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പൗരാവകാശങ്ങള്‍ക്ക് സംരക്ഷണം നðകുകയെóത് ഭരണകൂടത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു,.
അടിയന്തരാവസ്ഥയുടെ 49ാം വാര്‍ഷികത്തോടനുബന്ധിച്ച് അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉത്തര മേഖലാ സെമിനാര്‍ സംഘടിപ്പിച്ചത്.. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ (മാരാര്‍ജി നഗര്‍) 'അടിയന്തരാവസ്ഥയും ജനാധിപത്യവും' എന്ന വിഷയത്തിലായിരുന്നു സെമിനാര്‍
. ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ. പത്മനാഭന്‍ വിഷയാ വരണം നടത്തി. സ്വാതന്ത്ര ചിന്തകന്‍ എ.പി. അഹമ്മദ്, മാധ്യമ സംവാദകന്‍ ഷാജി പാണ്ട്യാല എന്നിവര്‍ പ്രഭാഷണം നടത്തി. ബിജെപി ജില്ല പ്രസിഡന്റ് എന്‍. ഹരിദാസ്, ദേശീയ സമിതി അംഗം സി. രഘുനാഥ്, മഹിളാമോര്‍ച്ച ദേശീയ നിര്‍വ്വാഹക സമിതി അംഗം എം.എല്‍. അശ്വിനി തുടങ്ങിയവന്‍ സംസാരിച്ചു. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. മോഹനന്‍, എ.കെ. ഗോവിന്ദന്‍, ആര്‍. കെ. ഗിരിധരന്‍, യു. മോഹന്‍ദാസ് എന്നിവര്‍ 'സംബന്ധിച്ചു. അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് സംസ്ഥാന പ്രസിഡന്റ് കെ. ശിവദാസ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് വി. രവീന്ദ്രന്‍ ആമുഖഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.ദാമോദരന്‍ സ്വാഗതവും ജില്ല പ്രസിഡന്റ് കെ.എന്‍. നാരായണന്‍ നന്ദിയും പറഞ്ഞു.