റിയാദിൽ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് മാഹി സ്വദേശി മരിച്ചു

 A resident of Mahe died in a petrol tank explosion in Riyadh
 A resident of Mahe died in a petrol tank explosion in Riyadh

തലശേരി: അല്‍ഖര്‍ജില്‍ വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് മാഹി സ്വദേശി മരിച്ചു. യു പി സ്വദേശിക്ക് പരിക്കേറ്റു. മാഹിവളപ്പില്‍ തപസ്യ വീട്ടില്‍ ശശാങ്കന്‍ ശ്രീജ ദമ്പതികളുടെ മകന്‍ അപ്പു എന്ന ശരത് കുമാറാണ് (29) മരിച്ചത്. അല്‍ഖര്‍ജ് സനയ്യായില്‍ അറ്റകുറ്റ പണികള്‍ക്കായി വർക്ക് ഷോപ്പിൽ എത്തിച്ച കാറിന്റെ  പെട്രോള്‍ ടാങ്ക് വെല്‍ഡിങ്ങിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

തുടര്‍ന്നുണ്ടായ അഗ്‌നിബാധയില്‍  പൊള്ളലേറ്റ രണ്ടുപേരെയും ഉടന്‍തന്നെ അല്‍ഖര്‍ജ് കിംഗ് ഖാലിദ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ശരത് കുമാറിന്റെ പരിക്ക് ഗുരുതരമായതിനാല്‍ റിയാദ് കിങ് സൗദ് മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും ശരതിന്റെ ജീവന്‍ രക്ഷിക്കാനായില്ല. യു പി സ്വദേശിക്ക് 10 ശതമാനത്തോളം പൊള്ളലേറ്റതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.