കൊളച്ചേരി സബ്ബ് ട്രഷറി ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി

A protest dharna was held in front of Kolachery Sub Treasury Office
A protest dharna was held in front of Kolachery Sub Treasury Office

കൊളച്ചേരി: എയിഡഡ് ഹയർ സെക്കണ്ടറി പ്രിൻസിപ്പൽമാരുടെയും ഹെഡ്മാസ്റ്റർമാരുടെയും സെൽഫ് ഡ്രോയിംഗ് പദവി എടുത്ത് കളഞ്ഞ സർക്കാർ ഉത്തരവ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സബ്ട്രഷറി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. കൊളച്ചേരി സബ് ട്രഷറി ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ കെ പി എസ് ടി എ സംസ്ഥാന സമിതി അംഗം മഹേഷ് ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ ഉപജില്ല പ്രസിഡണ്ട് കെ.എം മുഫീദ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഹരീഷ് കുമാർ, ഉപജില്ല സെകട്ടറി താജുദ്ദീൻ കെ പി , അഭിനവ് , ശ്രീജ എം എന്നിവർ സംസാരിച്ചു.

Tags