കണ്ണൂര്‍സെന്‍ട്രല്‍ജയിലില്‍ നിന്നും മൊബൈല്‍ഫോണ്‍ പിടികൂടിയ സംഭവത്തില്‍ പൊലിസ്‌കേസെടുത്തു

google news
kannur

കണ്ണൂര്‍: പളളിക്കുന്നിലെ കണ്ണൂര്‍  സെന്‍ട്രല്‍ജയിലില്‍ നിന്നും റിപ്പബ്‌ളിക് ദിനത്തില്‍ മൊബൈല്‍ ഫോണ്‍ പിടികൂടിയ സംഭവത്തില്‍കണ്ണൂര്‍ ടൗണ്‍ പൊലിസ്‌കേസെടുത്തു അന്വേഷണമാരംഭിച്ചു.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഒന്നാം ബ്‌ളോക്കിന്റെ മതിലിനോടു ചേര്‍ന്ന്ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തി. റിപ്പബ്‌ളിക്ക്ദിനത്തില്‍ ഉച്ചയോടെയാണ്‌സംഭവം. 

റിപ്പബ്‌ളിക് ദിനാഘോഷത്തിന്‌ശേഷം 'ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണ്‍കണ്ടെത്തിയത്.കണ്ണൂര്‍ജയില്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് പൊലിസ്‌കേസെടുത്തത്. രണ്ടാഴ്ച്ചയ്ക്കു മുന്‍പ്ജയിലില്‍ നിന്നും ചാടിപ്പോയ ചാല കോയ്യോട് സ്വദേശിയായ മയക്കുമരുന്ന് കേസിലെ പ്രതിയെ ഇനിയും പിടികൂടാന്‍ പൊലിസിന്കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് മൊബൈല്‍ ഫോണുകളും പിടികൂടിയത്.

Tags