കണ്ണൂർ പാപ്പിനിശേരിയിൽ ട്രെയിൻ തട്ടി ഒൻപതു വയസുകാരൻ മരിച്ചു
Aug 25, 2024, 22:52 IST
കണ്ണൂർ:പാപ്പിനിശ്ശേരിയിൽ റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടയിൽ ഒൻപതു വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. സഹോദരങ്ങളായ രണ്ട് കുട്ടികളിൽ ഒരാളാണ് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ തട്ടി മരണമടഞ്ഞത്.
കൂടെയുണ്ടായിരുന്നമറ്റൊരു സഹോദരൻ അത്ഭുത കരമായി രക്ഷപെട്ടു. മുസ്തഫയുടെമകനും വിദ്യാർത്ഥിയുമായ ഷിനാസാണ് മരണമടഞ്ഞത്. മൃതദേഹം വളപട്ടണം പൊലീസ് ഇൻക്വസ്റ്റ് നടത്തി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കബറടക്കം പാപ്പിനിശ്ശേരി അറത്തിൽ കബർസ്ഥാനിൽ നടത്തും.