തളിപ്പറമ്പ് അഗ്നി-രക്ഷാ നിലയത്തിന് പുതിയ കെട്ടിടം നിർമ്മിക്കണം; കേരള ഫയർ സർവീസ് അസോസിയേഷൻ

Kerala Fire Service Association taliparamba
Kerala Fire Service Association taliparamba

തളിപ്പറമ്പ് അഗ്നി-രക്ഷാ നിലയത്തിന് കാഞ്ഞിരങ്ങാട് അനുവദിച്ച 40 സെൻറ് സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കേരള ഫയർ സർവീസ് അസോസിയേഷൻ തളിപ്പറമ്പ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. 2000 ആഗസ്തിൽ പ്രവർത്തനമാരംഭിച്ച അഗ്നി-രക്ഷാ നിലയം 24 വർഷമായി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. മൂന്നു വർഷം മുൻപാണ് കാഞ്ഞിരങ്ങാട് ടെസ്റ്റ് ഗ്രൗണ്ടിന് സമീപം കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി സ്ഥലം അനുവദിച്ചു കിട്ടിയത്.

കെ.എഫ്.എസ്.എയുടെ 42 മത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള തളിപ്പറമ്പ് യൂണിറ്റ് സമ്മേളനം സംസ്ഥാന ട്രഷറർ ബൈജു കോട്ടായി ഉദ്ഘാടനം ചെയ്തു. പി.വി ഗിരീഷ് അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡണ്ട് സുമേഷ് പി.വി,മേഖലാ സെക്രട്ടറി അഫ്സൽ. വി.കെ  , സഹദേവൻ.കെ .വി, അബ്ദുള്ള.എം.വി, ജോണി ടി.പി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ലിഗേഷ് പി.വി ( ലോക്കൽ കൺവീനർ), പ്രിയേഷ് വി.വി ( ട്രഷറർ), ഗിരീഷ്.പി.വി, സിനീഷ്.എ (മേഖലാ കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

Tags