കടമുറിയില്‍ ചാണപ്പാറ സ്വദേശിയായ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട കേസില്‍ തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

chanapara murder
chanapara murder

കണ്ണൂര്‍: കേളകം ചാണപ്പാറയില്‍ മധ്യവയസ്‌കന്‍ താമസിക്കുന്ന കടമുറിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലിസ് കേസെടുത്തു അന്വേഷണം ഊര്‍ജ്ജിതമാക്കി. കേളകം പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ ചാണപ്പാറയില്‍ താമസിക്കുന്ന പാനികുളം ബാബുവിനെയാണ്(50) ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം വിളക്കാട് സ്വദേശി പുത്തന്‍വീട്ടില്‍ പ്രേംജിത്തിനെ മണിക്കൂറുകള്‍ക്കുളളില്‍ തന്നെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ബുധനാഴ്ച്ച ഉച്ചയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വ്യക്തിവിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. 

chanapara murder

ചാണപ്പാറയിലെ മുളക്കല്‍ ഫ്രാന്‍സിസിന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തിലാണ് ബാബുവും പ്രേംജിത്ത് ലാലും അടുത്തടുത്ത മുറികളില്‍ താമസിച്ചിരുന്നു. തലയ്ക്ക് കല്ലുകൊണ്ടു അടിയേറ്റ നിലയിലായിരുന്നു ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. നാലുദിവസം മുന്‍പെ ഇയാള്‍ അക്രമിക്കപ്പെട്ടിരുന്നുവെന്നാണ് പൊലിസ് റിപ്പോര്‍ട്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലിസ് പറഞ്ഞു. 

കൊലയ്ക്കു ശേഷവും പ്രതി തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ജോലി സ്ഥലത്തു നിന്നാണ് ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച്ച രാവിലെ ഫോറന്‍സിക് പരിശോധന നടത്തി. മൃതദേഹം കേളകം പൊലിസ്  ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേക്ക് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മാറ്റി.
 

Tags