ചെന്നൈയിൽ വാഹനാപകടത്തിൽ കോളയാട് സ്വദേശി മരിച്ചു
Sep 20, 2024, 14:38 IST
കോളയാട്: കോളയാട് പുന്നപ്പാലം സ്വദേശിയായ മധ്യവയസ്കൻ ചെന്നൈ നെയ് വേലിക്ക് സമീപം വാഹനാപകടത്തിൽ മരിച്ചു. ബുധനാഴ്ച രാത്രിയാണ് അപകടം. പരേതരായ സണ്ണി വിവേര, മറിയക്കുട്ടി ദമ്പതികളുടെ മൂത്ത മകൻ ക്രിസ്റ്റഫർ വിവേര (59) യാണ് മരിച്ചത്.
ഭാര്യ: ആനി ക്രിസ്റ്റോഫർ(അസിസ്സൻഡ് പേർസണൽ, എൻ.എൽ. സി ). മക്കൾ: ആൻ്റണി വിവേര (പോർച്ചുഗൾ), ഡോൺ ബോസ്കോ (സിൽക്കി ഇലക്ട്രോണിക്സ് പ്രൈലിമിറ്റഡ്, ബംഗ്ളൂർ ), സഹോദരങ്ങൾ: ടൈനി (റിട്ട: പ്രധാനധ്യാപിക), മാർഗററ്റ് കൊറയോ (നഴ്സ്, യുകെ), മൈക്കിൾകോളിൻസ് (ഗൾഫ് റിട്ടൺ), ചാർലി റോബിൻസൺ (ഫോർമാൻ എൻ.എൽ. സി)