ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരിച്ചു
Nov 12, 2024, 12:10 IST
ഇരിക്കൂർ: ഇരിക്കൂർ നിടുവള്ളൂർ വളപ്പിനകത്ത് ഹൗസിൽ പരേതനായ പള്ളിപ്പാത്ത് പോക്കറിൻ്റെയും വളപ്പിനകത്ത് ഖദീജയുടെയും മകൻ വളപ്പിനകത്ത് അബ്ദുല്ല (48) കുവൈറ്റിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഞായറാഴ്ച രാത്രി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുവൈത്തിലെ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ അന്ത്യം സംഭവിക്കുകയായിരുന്നു.
ഭാര്യ: റഷീദ ( നണിയൂർ നമ്പ്രം), മക്കൾ: റിസ്വാന, റിഫ, റിസ, മുഹമ്മദ്. സഹോദരങ്ങൾ: വി. ഷിഹാബുദ്ദീൻ (ഹെഡ് സർവെയർ, തളിപ്പറമ്പ് റീ സർവ്വേ ഓഫീസ് ), നവാസ് (ബിൽഡിങ്ങ് കോൺട്രാക്ടർ), അലീമ, സൈബുന്നിസ, ഫാത്തിമ, ആയിഷ (എല്ലാവരും നിടുവള്ളൂർ). മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ നാട്ടിലെത്തും.