17000 കോടി രൂപ കുടിശ്ശിക സർക്കാർ നൽകിയില്ലെങ്കിൽ കരാറുകാർ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് എ കെഷാനവാസ്

dsg

കണ്ണൂർ :ജോലി ചെയ്ത വകയിൽ ലഭിക്കാനുള്ള പണം കിട്ടാത്തതിനാൽ കരാറുകാർ ആത്മഹത്യാ വക്കിലാണിപ്പോഴെന്ന് ആൾ കേരള ഗവർമെൻ്റ് കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സിക്രട്ടറി എ കെ ഷാനവാസ് പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ കരാറുകാർ ഏറ്റെടുത്ത പദ്ധതികളുടെ കുടിശ്ശിക ഉടൻ അനുവദിക്കുക , അമിതമായ ലൈസൻസ് ഫീ ചുമത്തിയത് പിൻവലിക്കുക ആവശ്യങ്ങളുന്നയിച്ച് ഓൾ കേരള ഗവ: കോൺട്രാക്ടേർസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തിയ കലക്ട്രേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ നിർമ്മാണമേഖലകളിൽ പണിയെടുക്കുന്ന ഗവ: കോൺട്രാക്ടർമാർക്ക് 17000 കോടി രൂപ ജോലി ചെയ്ത വകയിൽ വിവിധ വകുപ്പുകളിൽ നിന്ന് കിട്ടാനുണ്ട്.പലിശക്ക് പണം വാങ്ങിയാണ് ഏറ്റെടുത്ത പ്രവൃത്തികൾ കരാറുകാർ പൂർത്തിയാക്കിയത്.ഭീമമായ സംഖ്യ പലിശ കൊടുത്ത് കടക്കെണിയിലായ നിരവധി കരാറുകാരിന്ന് ആത്മഹത്യാ വക്കിലാണ്.

202l ൽ ഡി എസ് ആർ പുതുക്കി നല്കിയെങ്കിലും ഈ കാലയളവിൽ വൻ വർദ്ദനവുണ്ടായിട്ടുണ്ടെങ്കിലും പൊതുമരാമത്ത് വകുപ്പ് റേറ്റ് റിവിഷന് തയ്യാറാകുന്നില്ല. പി ഡബ്ലു ഡി ലൈസൻസ് പുതുക്കുന്നതിന് സെക്യൂരിറ്റി തുക ഇപ്പോൾ മൂന്ന് ഇരട്ടിയാക്കി വർദ്ദിപ്പിച്ച നടപടി പിൻവലിക്കണമെന്നും കരാറുകാർക്ക് ലൈസൻസ് പുതുക്കുമ്പോൾ കേപ്പബിലിറ്റി സർട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..സമരത്തിൻ്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് ഇന്നത്തെ ധർണ്ണ.

ഇത് കണ്ടിട്ടും ബന്ധപ്പെട്ടവർ അനുഭാവപൂർണ്ണമായ നടപടികളുണ്ടായില്ലെങ്കിൽ ഫെബ്രുവരി10 മുതൽ സംസ്ഥാനത്തെ മുഴുവൻ സർക്കാർ കരാറുകാരും ജോലികൾ നിർത്തിവെക്കുകയും ടെണ്ടർ നടപടികൾ ബഹിഷ്കരിക്കുമെന്നുംഅദ്ദേഹം സർക്കാറിന് മുന്നറിയിപ്പ്നൽകി. ജില്ലാ പ്രസിഡണ്ട് പി പി അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു.കെ രാജഗോപാലൻ, ഇ പി ചന്ദ്രൻ ,വിപിൻ തോമസ് എന്നിവർ സംസാരിച്ചു.

Tags